കൊടുങ്ങല്ലൂരിൽ എത്തിയ താര സുന്ദരികൾ..! ഉദ്ഘാടന വേദിയിൽ തിളങ്ങി പ്രിയ താരങ്ങൾ..

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമായി മാറിയതാരമാണ് നടി അന്ന രാജൻ . മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസഫ് പെല്ലിശ്ശേരി 2017ൽ പുറത്തിറക്കിയ ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങളാണ് പ്രധാന വേഷത്തിൽ അണിനിരന്നത്. ഇതിലെ താരങ്ങൾക്ക് എല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പിന്നീട് ലഭിച്ചത്. അന്ന രാജൻ തൻറെ കരിയർ ആരംഭിക്കുന്നത് അങ്കമാലി ഡയറീസിലെ നായിക വേഷം ചെയ്തു കൊണ്ടാണ്.

ആലുവയിലെ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തു പോരുകയായിരുന്നു അന്ന. അപ്രതീക്ഷിതമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഓഡിഷനിലൂടെ ആയിരുന്നു അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രമായി താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിനു ശേഷവും മലയാള സിനിമയിൽ സജീവമായി തന്നെ താരം തുടർന്നു.

ആ വർഷം തന്നെ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. പിന്നീട് ലോനപ്പന്റെ മാമോദിസ , മധുര രാജ , സച്ചിൻ , അയ്യപ്പനും കോശിയും , രണ്ട് , തിരുമാലി തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. തലനാരിഴ , ഇടുക്കി ബ്ലാസ്റ്റേഴ്സ് തുടങ്ങി സിനിമകൾ കൂടി താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

അന്നയുടെ പുത്തൻ ഫോട്ടോസ് ആണ് നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ബ്ലാക്ക് കളർ സാരിയിൽ അതീവ ഗ്ലാമറസ്സായി എത്തിയിരിക്കുകയാണ് താരം . തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ ഉള്ള ഫ്രൂട്ട് ബേ എന്ന സ്ഥാപനത്തിൻറെ പുത്തൻ ഷോറൂം ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയതാണ് അന്ന. താരത്തിന്റെ ഈ ലുക്ക് കണ്ട് ഏവരും ഉറ്റു നോക്കിയിരുന്നത് അന്നയെ തന്നെയായിരുന്നു. അന്നയെ കൂടാതെ നടിമാരായ മാളവിക മേനോൻ, നയന എൽസ തുടങ്ങിയവരും ഈ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥികളായി എത്തിയിരുന്നു.