ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തത്. അതിലെ ഒരു താരമാണ് നടി അന്ന രാജനും . ഒരു പരീക്ഷണ ചിത്രമായി ഇറക്കിയ അങ്കമാലി ഡയറീസ് വമ്പൻ ഹിറ്റായി മാറുകയും ഇതിലെ താരങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധേടുകയും ചെയ്തു. ചിത്രത്തിലെ നായിക വേഷം ചെയ്ത അന്ന രാജനും ചിത്രത്തിന്റെ വിജയത്തോടെ അഭിനയരംഗത്ത് ശോഭിച്ചു.
ഇന്ന് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താരമായി മാറുവാൻ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ ഒരു സ്ഥാനം നേടിയെടുക്കാൻ അന്നയ്ക്ക് സാധിച്ചു. എന്നാൽ ആദ്യ ചിത്രത്തെ വെല്ലുന്ന മികച്ച കഥാപാത്രങ്ങൾ ഒന്നും പിന്നീട് അന്നയെ തേടി എത്തിയിരുന്നില്ല. മലയാളത്തിലെ ഒട്ടേറെ യുവ താരങ്ങളുടെ നായികയായി തിളങ്ങിയ അന്ന മോഹൻലാലിൻറെ നായികയായി എത്തിയ വെളിപാടിന്റെ പുസ്തകം ചിത്രത്തിലെ കഥാപാത്രവും പൃഥ്വിരാജിന്റെ നായികയായി എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആലുവ സ്വദേശിയായ ഈ താരം ഒരു നേഴ്സ് കൂടിയാണ് . ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് സംവിധായകൻ ലിജോ ജോസും നിർമ്മാതാവും തരൂ സിനിമ രംഗത്തേക്ക് ക്ഷണിക്കുന്നത് . ഇവരുടെ ക്ഷണം സ്വീകരിച്ച് അഭിനയരംഗത്തെത്തിയ അന്ന് മലയാള സിനിമയിൽ ശോഭിക്കുകയും ചെയ്തു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു നിറസാന്നിധ്യമായി അന്ന മാറിയിട്ടുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കീഴടക്കാറുള്ളത് അന്നയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ആണ് . ഗ്ലാമറസ് വേഷങ്ങളിൽ പോലും അന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ താരം വയനാട്ടിലെ വൈത്തിരി റിസോർട്ടിൽ നിന്ന് പകർത്തിയ ഒരു വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. മിനി ഫ്രോക്കിൽ എത്തിക്കൊണ്ട് ചെറിയ നൃത്ത ചുവടുകളും ആയി പ്രേക്ഷകർക്കും മുന്നിലെത്തിയിരിക്കുകയാണ് താരം.