പരീക്ഷണ ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി . അത്തരത്തിൽ നിരവധി പുതുമുഖ താരങ്ങളെ പ്രധാന വേഷത്തിൽ ഒരുക്കി അദ്ദേഹം സംവിധാനം ചെയ്ത ഒരു പരീക്ഷണ ചിത്രം ആയിരുന്നു അങ്കമാലി ഡയറീസ്. വമ്പൻ വിജയമായി മാറിയ ഈ ചിത്രത്തിലൂടെ നിരവധി താരങ്ങളെയും മലയാള സിനിമയ്ക്ക് ലഭിച്ചു. നായകനായി വേഷമിട്ട ആൻറണി വർഗീസിൽ ഉൾപ്പെടെ ഒട്ടേറെ താരങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത്. അക്കൂട്ടത്തിൽ ഒരു താരമാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്ത നടി അന്ന രാജൻ .
നഴ്സ് ജോലി ചെയ്തിരുന്ന അന്ന അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. ആദ്യ ചിത്രത്തിൻറെതായ യാതൊരു ഭയപ്പാടും കൂടാതെയാണ് അങ്കമാലി ഡയറീസ് മികച്ച പ്രകടനം അന്ന കാഴ്ചവച്ചത്. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രമായി താരം ഇപ്പോഴും അറിയപ്പെടുന്നത് തന്റെ അഭിനയ മികവ് ഒന്നുകൊണ്ട് മാത്രമാണ്. തുടർന്നും നിരവധി അവസരങ്ങൾ മലയാള സിനിമയിൽ നിന്ന് അന്നയെ തേടിയെത്തി. എന്നിരുന്നാൽ പോലും ആദ്യ ചിത്രത്തിലേത് പോലെയുള്ള ഒരു മികവുറ്റ കഥാപാത്രം പിന്നീട് താരത്തിന് ലഭിച്ചില്ല.
പലപ്പോഴും തന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അന്നയ്ക്ക് തെറ്റുപറ്റി. പല ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ആദ്യ ചിത്രത്തിനുശേഷം സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം വരെ വേഷമിടാൻ അവസരം ലഭിച്ച അന്നയുടെ പല കഥാപാത്രങ്ങളും സ്ക്രീനിൽ ശോഭിച്ചില്ല. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങൾക്ക് ശേഷം ലോനപ്പന്റെ മാമോദിസ, മധുരരാജ, സച്ചിൻ, സ്വർണമത്സ്യങ്ങൾ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി എന്നീ സിനിമകളിലും അന്ന വേഷമിട്ടിരുന്നു. ഇനി അന്നയുടെതായി പുറത്തിറങ്ങാൻ ഉള്ളത് ഇടുക്കി ബ്ലാസ്റ്റേഴ്സ് എന്ന സിനിമയാണ്.
പല ഉൽഘാടന ചടങ്ങുകൾക്കും പൊതുപരിപാടികൾക്കും എത്തുന്ന അന്നയുടെ ലുക്ക് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ അന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയൊരു ഹോട്ട് ലുക്ക് വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പലപ്പോഴും അന്നയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ നിറയുന്ന കമൻറ് തന്നെയാണ് ഇപ്പോഴും എത്തിയിരിക്കുന്നത് ഹണി റോസ് ആകാനുള്ള ശ്രമമാണ് എന്നാണ് പല പ്രേക്ഷകരും ചോദിക്കുന്നത്. കമന്റുകൾ ഒട്ടേറെ ആയപ്പോൾ താരം കമൻറ് ബോക്സ് ഓഫ് ചെയ്തു. ഷവാലി ഡിസൈനറിന്റെ കോസ്റ്റ്യൂം ആണ് അന്ന ധരിച്ചിരിക്കുന്നത്. താരത്തിന്റെ ഈ മനോഹര വീഡിയോ പകർത്തിരിക്കുന്നത് ഷാനവാസ് ഖാനാണ്.