സിനിമ താരങ്ങൾ തൻറെ അഭിനയ ജീവിതത്തോടൊപ്പം കൊണ്ടുവന്ന മറ്റൊരു കാര്യമാണ് പൊതു ചടങ്ങുകളിലേക്ക് ഉള്ള ക്ഷണം. കോളേജുകളിലേക്കും ഉദ്ഘാടനങ്ങളിലേക്കും മുഖ്യാതിഥികളായി സിനിമാതാരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്. ഉദ്ഘാടന ചടങ്ങുകളിൽ പുത്തൻ ഷോറൂമുകളുടെ വാർത്ത എങ്ങും നിറയുന്നതിനായി പ്രശസ്ത സിനിമാ സീരിയൽ താരങ്ങൾ മുഖാതിഥികളായി എത്താറുണ്ട്. അഭിനയം പോലെ തന്നെ ഇത്തരത്തിലുള്ള പൊതുച്ചടങ്ങുകളിൽ മുഖ്യാതിഥികളായി എത്തുമ്പോഴും ഇവർക്ക് വരുമാനം ലഭിക്കാറുണ്ട്.
അത്തരത്തിൽ ഉദ്ഘാടനങ്ങൾ നടത്തി മലയാള സിനിമയിൽ ശോഭിച്ചു നിൽക്കുന്ന താരമാണ് നടി ഹണി റോസ് . കേരളത്തിൻറെ അങ്ങിങ്ങായി നിരവധി ഉദ്ഘാടനങ്ങൾക്ക് ഓടി നടന്നെത്തുന്ന ഹണി റോസിന് ഉദ്ഘാടന റാണി എന്നൊരു ഓമന പേരും വീണിട്ടുണ്ട്. കാരണം ഇത്രയേറെ ഉദ്ഘാടന ചടങ്ങുകൾ ലഭിക്കുന്ന മറ്റൊരു മലയാളി താരം വേറെയില്ല. താരത്തോടുള്ള ആരാധന മൂലം ഓരോ ചടങ്ങിലും വൻ ജനക്കൂട്ടമാണ് ഉണ്ടാകാറുള്ളത്. അങ്കമാലി ഡയറീസിലൂടെ സുപരിചിതയായ നടി അന്ന രാജനും ഇപ്പോഴിതാ ഹണി റോസിനെ പോലെ ഉദ്ഘാടന ചടങ്ങുകളിൽ സജീവമാകുകയാണ് .
അന്നയെ കാണാനും നിരവധി ആളുകളാണ് ഇത്തരം പരിപാടികളിൽ എത്തിച്ചേരുന്നത്. ഇപ്പോഴിതാ അന്ന പാലക്കാട് നഗരത്തിലേക്ക് ഒരു ഉദ്ഘാടന ചടങ്ങനായി എത്തിയിരിക്കുകയാണ്. സി.എം മൊബൈൽസ് എന്ന പുതുതായി ആരംഭിച്ച പാലക്കാട്ടുള്ള ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യാതിഥിയായി അന്ന എത്തിയത്. അവിടെയെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്നത്. അന്നയെ കൂടാതെ ഈ ചടങ്ങിൽ പങ്കെടുക്കാനായി നടിമാരായ മാളവിക മേനോൻ, പ്രയാഗ മാർട്ടിൻ എന്നിവരും എത്തിയിരുന്നു.
അന്ന രാജൻ ധരിച്ചിരുന്നത് പച്ച നിറത്തിലുള്ള മനോഹരമായ ഒരു ഗൗൺ ആണ് . നിരവധി പേർ പോസ്റ്റുകൾക്ക് താഴെ കമന്റുകൾ നൽകിയത് ഈ വസ്ത്രത്തിൽ കാണാൻ നല്ല ഭംഗിയുണ്ട് എന്നാണ്. സ്റ്റൈലിഷ് ലുക്കിലാണ് മാളവികയും പ്രയാഗയും ചടങ്ങിന് എത്തിയത്. തലനാരിഴയാണ് അടുത്തതായി റിലീസ് ചെയ്യാനുള്ള അന്നയുടെ സിനിമ .