അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നൽകിയ ഒരു താരമാണ് നടി അന്ന രാജൻ . ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷകർ ശ്രദ്ധയാണ് അന്നയ്ക്ക് പിടിച്ചു പറ്റാൻ സാധിച്ചത്. പിന്നീട് അങ്ങോട്ട് ഒട്ടേറെ അവസരങ്ങൾ താരത്തെ തേടിയെത്തിയെങ്കിലും ആദ്യ ചിത്രത്തിൽ ലഭിച്ചത് പോലെയുള്ള ഒരു മനോഹര വേഷം പിന്നീട് താരത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രമായാണ് താരം നിലകൊള്ളുന്നത്.
സിനിമയിൽ സജീവമാകുന്നതോടൊപ്പം തന്നെ താരങ്ങൾ ഇപ്പോൾ പൊതു ചടങ്ങുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറസാന്നിധ്യമായി മാറുന്നുണ്ട്. താര സുന്ദരിമാരുടെ ഉദ്ഘാടന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇതിൽ എടുത്തു പറയേണ്ട താരങ്ങളിൽ ഒരാളാണ് അന്നയും . ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി എത്തുന്ന അന്നയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് പിന്നീട് സോഷ്യൽ മീഡിയ ഭരിച്ചിട്ടുള്ളത്.
ഈയടുത്ത് താരം പാലക്കാട് ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു. മാളവിക മേനോൻ , പ്രയാഗ മാർട്ടിൻ എന്നീ താരങ്ങളും അന്നക്കൊപ്പം ഈ വേദി പങ്കിട്ടിരുന്നു . എന്നാൽ അവരെക്കാൾ ഏറെ ക്യാമറ കണ്ണുകളും ആരാധക കണ്ണുകളും ചെന്നെത്തിയത് അന്നയിലാണ്. ഇതിനെ കാരണം താരത്തിന്റെ കോസ്റ്റ്യൂമും ലുക്കും ആയിരുന്നു. ഒരു ഗ്രീൻ കളർ സ്റ്റൈലിഷ് ഹാഫ് ഫ്രോക്കിൽ അതി സുന്ദരിയായാണ് അന്ന ഈ ചടങ്ങിൽ എത്തിയത്.
ഇപ്പോഴിതാ അന്ന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതേ കോസ്റ്റ്യൂമിലുള്ള തൻറെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് അന്ന പോസ്റ്റ് ചെയ്തിട്ടുള്ളത്. ഷ്വാളി ഡിസൈനർ ഫാബിനു വേണ്ടി അന്നയ്ക്ക് ഈ കോസ്റ്റ്യൂം ഡിസൈൻ ചെയ്തു നൽകിയിരിക്കുന്നത് കബീർ ഷാ ആണ് . താരത്തെ മേക്കപ്പ് ചെയ്തത് കിസ മേക്കോവർ ആണ് . ഒട്ടേറെ ആരാധകർ അന്നയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.