ശരീര സൗന്ദര്യം കാത്ത് സൂക്ഷിച്ച് നടി അൻസിബ ഹസ്സൻ ; താരം പങ്കുവച്ച വർക്കൗട്ട് വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു ….

സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ  ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ 2008-ൽ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ആണ് അൻസിബ ഹസ്സൻ. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി ചില ചിത്രങ്ങളിൽ വേഷമിട്ടിരുന്നു എങ്കിലും  ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ 2013-ൽ പ്രദർശനത്തിന് എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെ ആണ്  മലയാളികളുടെ പ്രിയങ്കരിയായി അൻസിബ മാറുന്നത്.


2008 ൽ കരിയർ ആരംഭിച്ച താരം സിരിത്താൽ റെസ്‌പിയൻ, കച്ചേരി ആരംഭം, ഉടുമ്പൻ, പുന്നകൈ പയനം, ഗുണ്ട, ജോൺ ഹോനായി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഇന്ദുലേഖ, ദൃശ്യം 2, സി ബി ഐ 5, ലിറ്റിൽ സൂപ്പർമാൻ, പരംജ്യോതി, വിശ്വാസം അതല്ലെ എല്ലാം, അല്ലു ആൻഡ് അർജുൻ, തുടങ്ങി മലയാളം , തമിഴ് ഭാഷ ചിത്രങ്ങളിലായി മുപ്പത്തിരണ്ടോളം സിനിമകളിൽ അൻസിബ അഭിനയിച്ചു കഴിഞ്ഞു. നിരവധി മലയാളം ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരികയായും മത്സരാർഥിയായും താരം പങ്കെടുത്തിട്ടുണ്ട്.

മലയാള സിനിമയിൽ തന്റേതായ ഒരിടം താരം കണ്ടെത്തിയത് ദൃശ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഈ ചിത്രത്തിന്റെ വിജയം അൻസിബ എന്ന താരത്തിന് കൂടുതൽ അവസരങ്ങൾ നേടി കൊടുത്തു. സോഷ്യൽ മീഡിയയിലെ സജീവമായ താരം കൂടിയാണ് അൻസിബ. നിരവധി ആരാധകരെ നേടിയ അൻസിബ ഇവർക്കായി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും  പങ്കുവെക്കാറുണ്ട്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അൻസിബ പങ്കുവെച്ച പുതിയ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.  സെലിബ്രിറ്റികൾ അവരുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്ന വർക്ക് ഔട്ട് വിഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്  ആരാധകർക്കിടയിൽ ഇത്തരം വീഡിയോകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ജോൺ അശ്വിൻ എന്ന ട്രെയിനറുടെ സഹായത്തിൽ  കൊച്ചിയിലെ ഫിറ്റ്നസ് ഫോർ എവറിൽ അൻസിബ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിട്ടുള്ളത്. നടൻ ബാബുരാജ് അൻസിബയ്ക്ക് അരികിൽ നിന്ന് താരത്തിന് പ്രചോദനം നൽകുന്നുണ്ട്.