മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ അൽഫോൻസ് പുത്രന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഒരു ക്യാമ്പസ് ചിത്രമായിരുന്നു പ്രേമം. ഈ ചിത്രത്തിലൂടെ മൂന്ന് പുതുമുഖ നായികമാരെയാണ് സംവിധായകൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ചിത്രം ഇറങ്ങുന്നതിനു മുൻപ് തന്നെ ഇതിലെ ഒരു ഗാനരംഗം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഒരു നായികയുണ്ട് , അതാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വൈറലായി മാറിയിരുന്നു. നിവിൻ പോളിക്കൊപ്പം വേഷമിട്ട ആ നായികയെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
മേരി എന്ന കഥാപാത്രമായി ആദ്യ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുപമ ഏറെ ശോഭിച്ചത് അന്യഭാഷാ ചിത്രങ്ങളിലാണ്. തമിഴ് തെലുങ്ക് കന്നട ഭാഷ ചിത്രങ്ങളിൽ താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു മുൻനിര നായികയായി താരം മാറുന്നത് തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ടാണ്. താരത്തിന് കൂടുതൽ അവസരങ്ങൾ സമ്മാനിച്ചിട്ടുള്ളതും തെലുങ്ക് ചലച്ചിത്ര രംഗമാണ്.
ദുൽഖർ പ്രധാന വേഷത്തിലെത്തിയ കുറുപ്പ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അനുപമ അഭിനയിച്ചത്. അനുപമ തെലുങ്കിൽ അവസാനമായി അഭിനയിച്ച രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം ബട്ടർഫ്ലൈ ആണ് . ഇനി റിലീസിന് ഒരുങ്ങുന്ന അനുപമയുടെ ചിത്രം തമിഴിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സൈറൺ ആണ് . മലയാളത്തിലും താരത്തിന്റെതായി ഒരു ചിത്രം ഒരുങ്ങുന്നുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ വൈറലായി മാറുന്നത് അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കറുപ്പ് ലെഹങ്ക ധരിച്ച് കരിവളയണിഞ്ഞ് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . നിഖിൽ ബറേലി ആണ് താരത്തിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് രശ്മിത തപ്പയാണ്. തലശ ബ്രാൻഡിന്റെ കോസ്റ്റ്യൂം ആണ് അനുപമ ധരിച്ചിരിക്കുന്നത്. മേരി ആളാകെ മാറിപ്പോയല്ലോ എന്ന് ഉൾപ്പെടെ നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിറയുന്നത്.