സാരിയിൽ ഹോട്ടായി മലയാളികളുടെ സ്വന്തം അനുപമ പരമേശ്വരൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ക്യാമ്പസ് ചിത്രമായിരുന്നു അൽഫോൺസ് പുത്രൻറെ സംവിധാനം മികവിൽ ഒരുങ്ങിയ പ്രേമം. മലയാളത്തിൻറെ യുവതാരം നിവിൻ പോളി പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ നായികമാരായി അണിനിരന്നത് മൂന്ന് പുതുമുഖ താരങ്ങൾ ആയിരുന്നു. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ഈ താരങ്ങൾ ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരായി മാറിയിരിക്കുകയാണ്.ആ താരങ്ങളിൽ ഒരാളാണ് നടി അനുപമ പരമേശ്വരൻ.

ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ അനുപമയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ട്രെൻഡിങ് ആയി മാറിയ ഗാനരംഗത്തിൽ ചുരുളൻ മുടിയുമായി എത്തിയ ഈ താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ താരം തിളങ്ങിനിൽക്കുന്നത് തെലുങ്കു ചലച്ചിത്ര മേഖലയിലാണ്. കഴിഞ്ഞവർഷം അനുപമയുടെതായി തെലുങ്കിൽ റിലീസ് ചെയ്തത് നാല് ചിത്രങ്ങളാണ് ഒരു ചിത്രത്തിൽ അതിഥി വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിൽ താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം കുറുപ്പാണ്.

താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം സൈറൺ എന്ന തമിഴ് സിനിമയാണ്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി 25 ഓളം ചിത്രങ്ങളിൽ അനുപമ അഭിനയിച്ചു. താരം അഭിനയിച്ച രണ്ട് തെലുങ്കു ചിത്രങ്ങളാണ് അടുപ്പിച്ച് 100 കോടി ക്ലബ്ബിൽ കയറിയത്. ഇത് താരത്തിന്റെ കരിയറിൽ ഇനിയും ഉയർച്ചകൾ കൊണ്ടുവരാൻ കാരണമാകും.

താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തൻറെ മനോഹരമായ ഒട്ടേറെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. സാരി ധരിച്ച് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. അനുപമ ഫോട്ടോസ് പോസ്റ്റ് ചെയ്തത് എന്റെ ചിരി എന്ന മലയാളം അർത്ഥം വരുന്ന തെലുങ്ക് ക്യാപ്ഷൻ ഇട്ടുകൊണ്ടാണ്. പോസ്റ്റിന് താഴെ നിരവധി തെലുങ്കന്മാരുടെ കമന്റുകളാണ് നിറയുന്നത്. തെലുങ്കന്മാർ കമന്റുകൾ ഇട്ടിരിക്കുന്നത് അനുപമയുടെ ക്യൂട്ട് ചിരി തങ്ങളുടെ ഹൃദയം കവർന്നുവെന്നാണ്.