ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പ്രശസ്ത സംവിധായകൻ ലാൽ ജോസ് അണിയിച്ച് ഒരുക്കിയ ചിത്രമായിരുന്നു ഡയമണ്ട് നെക്ലസ് . മൂന്ന് നായികമാരാണ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇതിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരമായിരുന്നു നടി അനുശ്രീ . നാട്ടിൻപുറത്തുകാരിയായ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ ആയിരുന്നു അനുശ്രീ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച താരം ഈ ചിത്രത്തിനു ശേഷം മലയാള ചലച്ചിത്ര ലോകത്ത് സജീവമായി. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.
ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളാണ് അനുശ്രീയ്ക്ക് മലയാള സിനിമയിൽ ഒരു സ്ഥാനം നേടിക്കൊടുത്തതും അപ്പോൾ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിക്കൊടുത്തതും. കഴിഞ്ഞവർഷം ഒടിടി റിലീസ് ആയി എത്തിയ 12 മാൻ എന്ന സിനിമയിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചത്. ഇനി താരത്തിന്റേതായി ഇറങ്ങാനുള്ള ചിത്രം കള്ളനും ഭഗവതിയും ആണ് .
മനോരമ ആരോഗ്യത്തിന് വേണ്ടി അനുശ്രീ ഒരു ഫിറ്റ്നെസ് ഫോട്ടോഷൂട്ട് അടുത്തിടെ നടത്തിരുന്നു. ആരാധകർ ശരിക്കും താരത്തിന്റെ അതിലെ ലുക്ക് കണ്ട് അന്തംവിട്ട് പോയിരുന്നു. ആരാധകർ ഈ ചിത്രം കണ്ട് അഭിപ്രായപ്പെട്ടത് 32 കാരിയായ ഈ താരത്തിന് യുവ നായികമാരെ വെല്ലുന്ന ലുക്കാണ് ഇപ്പോഴും ഉള്ളത് എന്നാണ്. ഇപ്പോഴിതാ താരം നടത്തിയ ആ ഫിറ്റ്നസ് ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി ഷൂട്ട് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ഈ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുള്ളത് ഫോട്ടോഗ്രാഫറായ ശ്യാം ബാബു ആണ് . വീഡിയോ കണ്ട് ആരാധകർ നൽകിയ കമൻറ് ഈ ലുക്കിൽ ഒരു ചിത്രം ചെയ്താൽ അത് പൊളിക്കും എന്നാണ്. താരത്തിന്റെ പുത്തൻ ചിത്രമായ കള്ളനും ഭഗവതിയിലും നായക വേഷം ചെയ്യുന്നത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. ചിത്രത്തിൻറെ സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ഈ ചിത്രത്തിനു ശേഷം താര എന്നൊരു ചിത്രം കൂടി താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്.