വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താര സുന്ദരിയാണ് നടി അനുശ്രീ . മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതുമുഖ നായികമാരിൽ ഒരാളാണ് അനുശ്രീയും . അദ്ദേഹത്തിൻറെ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്ത താരമാണ് അനുശ്രീ . ചിത്രത്തിലെ മൂന്ന് നായകമാരിൽ ഒരാളായി ഈ താരം തിളങ്ങി. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായി ഫഹദിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു.
ആദ്യ ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അനുശ്രീ വേഷമിട്ടു. അതിനുശേഷം താരത്തിന്റെ ഒരു വമ്പൻ മേക്കോവർ കാണാൻ സാധിച്ചാൽ ചിത്രമായിരുന്നു ഇതിഹാസ . അതുവരെ നാടൻ ലുക്കിൽ മാത്രം സിനിമയിൽ കാണാൻ സാധിച്ച അനുശ്രീയുടെ മോഡേൺ ലുക്ക് ആയിരുന്നു ഈ ചിത്രത്തിൽ കണ്ടത്. പിന്നീട് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സൗമ്യ എന്ന താരത്തിൻറെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി.
ഇപ്പോൾ അഭിനയത്തിൽ സജീവമാണെങ്കിലും പഴയതുപോലെയുള്ള അവസരങ്ങൾ താരത്തിന് ലഭിക്കുന്നില്ല. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ അവസാനമായി വേഷമിട്ടത്. ഇനി താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം താര ആണ് . ഈ ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് താരം എത്തുന്നത്. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് മാർച്ച് 31നാണ്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ അനുശ്രീയുടെ സ്റ്റൈലിഷ് ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . അനുശ്രീയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അജി മുസ്കറ്റ് ആണ് . ചിത്രങ്ങൾ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത് നാടൻ ലുക്ക് മാത്രമല്ല ഈ താരത്തിന് മോഡേൺ ലുക്കും ചേരുന്നുണ്ട് എന്നാണ്. ജീൻസും ടീഷർട്ടും ധരിച്ച് സ്റ്റൈലിഷ് ആയാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.