പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നതിൽ ഏറെ മുൻപന്തിയിലാണ് പ്രശസ്ത സംവിധായകൻ ലാൽ ജോസ് . നിരവധി നടിമാരാണ് ലാൽജോസ് ചിത്രത്തിലൂടെ കടന്നു വരികയും പിന്നീട് മലയാള സിനിമയുടെ ഭാഗമാകുകയും ചെയ്തിട്ടുള്ളത്. അത്തരത്തിൽ ഒരു താരമാണ് നടി അനുശ്രീയും . ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് താരത്തെ എത്തിച്ചത് സംവിധായകൻ ലാൽ ജോസഫ് ആണ് . അനുശ്രീ കൊല്ലം ജില്ലയിലെ പത്തനാപുരം കുമുകുംചേരി സ്വദേശിയാണ്.
ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന മനോഹരമായ കഥാപാത്രം അനുശ്രീക്ക് ലാൽ ജോസ് സമ്മാനിക്കുന്നത് സൂര്യ ടി.വിയിലെ ഒരു റിയാലിറ്റി ഷോയിലെ അനുശ്രീയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ്. ആദ്യ ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച അനുശ്രീക്ക് തുടർന്നും മലയാള സിനിമയിൽ നിരവധി മികച്ച അവസരങ്ങൾ ലഭിച്ചു. തൻറെ വളരെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിലും പ്രേക്ഷകഹൃദങ്ങളിലും ഒരു സ്ഥാനം നേടിയെടുക്കാൻ ഈ താരത്തിന് സാധിച്ചു.
മലയാള സിനിമയിൽ താരത്തിന് കൂടുതലും ലഭിച്ചിട്ടുള്ളത് തനി നാട്ടിൻപുറത്തുകാരിയായ നിരവധി കഥാപാത്രങ്ങളാണ്. ഇതിഹാസ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം പ്രശംസാർഹമായിരുന്നു. സിനിമയ്ക്ക് അകത്തായാലും പുറത്തായാലും പ്രേക്ഷകർ കൂടുതലായും അനുശ്രീ എന്ന താരത്തിൽ കണ്ടിരുന്നത് ഒരു നാട്ടിൻപുറത്തുകാരിയെ തന്നെയായിരുന്നു. പിന്നീട് സ്റ്റൈലിഷ് ഗ്ലാമർ ലുക്കുകളിൽ സോഷ്യൽ മീഡിയയിലും ടെലിവിഷൻ പ്രോഗ്രാമുകളിലും താഴത്തെ കാണാൻ സാധിച്ചു.
സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമായി ഇന്നിപ്പോൾ അനുശ്രീ മാറിയിരിക്കുകയാണ്. റീൽസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളുമാണ് താരം കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് കളർ സാരിയിൽ അതീവ സുന്ദരിയായാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനുശ്രീയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രണവ് രാജനാണ്. താരത്തെ മേക്കപ്പ് ചെയ്തത് സിജൻ ആണ് .