മലയാളി പ്രേക്ഷകരുടെ മനസ്സിൽ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഇടം പിടിച്ചു പറ്റിയ താരമാണ് നടി അപർണ ബാലമുരളി . മലയാളത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച അപർണ ഇന്ന് തെന്നിന്ത്യയിലെ ഒരു മുൻനിര നായികമാരിൽ ഒരാളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം 2023 എന്ന പരിപാടി കേരളത്തിൽ കഴിഞ്ഞത് ഈ അടുത്തിടെയാണ് . ഈ പ്രോഗ്രാമിൽ വിശിഷ്ടാതിഥിയായി അപർണ ബാലമുരളിയെയും ക്ഷണിച്ചിരുന്നു. താരം ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതിൽ പ്രധാനമന്ത്രിക്കൊപ്പം അപർണ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനോടൊപ്പം തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങളും അപർണയ്ക്കെതിരെ തൊടുത്തുവിട്ടു. ഈ അടുത്തിടെ അപർണ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെയാണ് പല വിമർശന കമന്റുകളും എത്തിയിട്ടുള്ളത്. ചാണകം, സംഘിണി, സമാജം സ്റ്റാർ എന്നിങ്ങനെ നിറയുന്നു കമന്റുകൾ .
ഇടയ്ക്ക് പുറമേ നിന്റെ സിനിമകൾ ഇനി കാണില്ല , ചാണകത്തിൽ ചവിട്ടിയില്ലേ നിന്നെ അൺഫോളോ ചെയ്യുന്നു എന്നിങ്ങനെയുള്ള കമന്റുകളും താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ എത്തിയിട്ടുണ്ട്. എന്നാൽ ഇവയോട് ഒന്നും തന്നെ അപർണ പ്രതികരിച്ചിട്ടില്ല. പക്ഷേ താരത്തിന്റെ ആരാധകർ ചോദിക്കുന്നത് പ്രധാനമന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ എത്തിയതിന് എന്താണ് ഇത്ര കുറ്റം എന്നാണ്. വേറൊരു കൂട്ടരുടെ പ്രതികരണം സുഡാപ്പികൾ അങ്ങോട്ട് മാറിയിരുന്നു കരയു എന്നാണ്.
സഹീദ് അറഫാത്ത് സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലാണ് അപർണ അവസാനമായി വേഷമിട്ടത്. ഇനി റിലീസ് ചെയ്യാനുള്ള താരത്തിന്റെ ചിത്രം 2018 ആണ് . ധൂമം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലും അപർണ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സൂര്യക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ സുററൈ പോട്ര എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള 68 മത് ദേശീയ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ താരം കൂടിയാണ് അപർണ .