പച്ചയിൽ സുന്ദരിയായി നടി ആശ ശരത്ത് !!! പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ….

കുങ്കുമപ്പൂവ്‌’ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ആശ ശരത്.  പ്രൊഫസർ ജയന്തി എന്ന കഥാപാത്രമായി ആ പരമ്പരയിൽ ഗംഭീര പ്രകടനം തന്നെയായിരുന്നു ഈ താരം കാഴ്ചവച്ചത്. ആ പ്രകടനം കണ്ടുകൊണ്ടാണ് സിനിമകളിൽ നിന്നുള്ള അവസരങ്ങൾ താരത്തെ തേടിയെത്തിയത്.  ബിഗ് സ്‌ക്രീനിലേക്ക് ഫ്രൈഡേ എന്ന ചിത്രത്തിലൂടെ എത്തിയ ആശയ്ക്ക് പിന്നീട് തൻറെ കരിയറിൽ ഉയർച്ചകൾ മാത്രമാണ് ഉണ്ടായത്.

കുങ്കുമപ്പൂവിന് ശേഷം ടെലിവിഷൻ പരമ്പരകളോട് വിട പറഞ്ഞ ആശ ശരത് പിന്നീട് സിനിമകളിൽ വളരെ അധികം സജീവമായി. ദൃശ്യം ആയിരുന്നു താരത്തിന്റെ സിനിമ കരിയറിന് നേട്ടമുണ്ടാക്കി കൊടുത്ത ആദ്യ ചിത്രം . മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തോടൊപ്പം തന്നെ മികച്ച പ്രശംസ നേടിയ വേഷമായിരുന്നു ഇതിലെ ആശ ശരത് അവതരിപ്പിച്ച ഐജി ഗീതപ്രഭാകർ .

വളരെ മികച്ച ഒരു നർത്തകിയായ ആശ സിനിമയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ പലർക്കും നർത്തകി എന്ന നിലയിൽ സുപരിചിതയാണ്. അമ്മയുടെ പാത പിന്തുടർന്ന് താരത്തിന്റെ മകൾ ഉത്തരയും ഈയടുത്ത് സിനിമയിലേക്ക് ചുവട് വച്ചിരുന്നു. അമ്മയെപ്പോലെ തന്നെ മകളും നല്ലൊരു നർത്തകിയാണ്. ആശ ശരത്തിന്റെതായി കഴിഞ്ഞവർഷം ഇറങ്ങിയ ചിത്രങ്ങളാണ് ദൃശ്യം 2, സിബിഐ 5, പാപ്പൻ, പീസ് എന്നിവ.

സോഷ്യൽ മീഡിയയിലെ സജീവതാരമായ ആശ ശരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. പച്ച കളർ സാരിയിൽ ആരാധകരെ മയക്കുന്ന ലുക്കുമായി എത്തിയിരിക്കുകയാണ് താരം. 48 കാരിയായ താരത്തെ ലുക്ക് കണ്ടാൽ അത്രയും പ്രായം തോന്നിക്കുന്നില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. താരത്തിന്റെ ലുക്കിനെ കുറിച്ചാണ് കൂടുതൽ പേരും കമന്‍റ് നൽകിയിരിക്കുന്നത് . ആശ ശരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് എബിൻ പ്രസാദ് ചേർത്തലയാണ് .