സിനിമകളിൽ വേഷമിട്ടതിനുശേഷം പരമ്പരകളിലേക്ക് ചേക്കേറി പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച ഒരു താരമാണ് നടി അവന്തിക മോഹൻ . ഇന്നിപ്പോൾ താരം യുവതി യുവാക്കൾ ഉൾപ്പെടെ നിരവധി ടെലിവിഷൻ പ്രേക്ഷകരുടെയും ഒരു ഇഷ്ട താരമായി മാറിയിരിക്കുകയാണ്. തൻറെ അഭിനയം മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ആണ് അവന്തിക ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയത്. 2012 റിലീസ് ചെയ്ത യക്ഷി ഫേത്ത് ഫുള്ളി യുവേഴ്സ് എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്തേക്കുള്ള അവന്തികയുടെ കടന്നുവരവ്.
ഈ സിനിമയ്ക്ക് ശേഷം മിസ്റ്റർ ബീൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രോക്കോഡൈൽ ലവ് സ്റ്റോറി , 8:20 തുടങ്ങി ചിത്രങ്ങളുടെയും ഭാഗമായി. മലയാളത്തിന്റെ പുറമേ തമിഴ് തെലുങ്കു കന്നട ഭാഷാ ചിത്രങ്ങളിലും അരങ്ങേറ്റം കുറിച്ചു. 2012 മുതൽ 19 വരെയുള്ള കാലഘട്ടത്തിൽ പത്തോളം ചിത്രങ്ങളിൽ അവന്തിക അഭിനയിച്ചു. 2015 മുതൽക്ക് ടെലിവിഷൻ രംഗത്തേക്ക് ചുവട് വയ്ക്കുകയും ചെയ്തു.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ശിവകാമി എന്ന പരമ്പരയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഇതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം തൊട്ടടുത്ത വർഷം തന്നെ മഴവിൽ മനോരമയിലെ ആത്മസഖി എന്ന പരമ്പരയിലും അഭിനയിച്ചു. ഇത് താരത്തിന്റെ ടെലിവിഷൻ കരിയറിൽ ഏറെ ശ്രദ്ധ നേടിയെടുക്കുവാൻ സഹായിച്ചു. അതിനുശേഷം പ്രിയപ്പെട്ടവൾ, തൂവൽ സ്പർശം, മൗനരാഗം , കൂടെവിടെ എന്നീ പരമ്പരകളിലും അഭിനയിച്ചു. ഏഷ്യാനെറ്റിലെ തന്നെ പല പ്രോഗ്രാമുകളിലും അതിഥിയായും മത്സരാർത്ഥിയായും അവന്തിക പ്രത്യക്ഷപ്പെട്ടു.
സോഷ്യൽ മീഡിയയിലെ സജീവ താരമായ അവന്തിക കൂടുതലായും ആരാധകർക്കായി പങ്കുവെക്കാറുള്ളത് തൻറെ റീൽസ് വീഡിയോസ് ആണ് . ഇവയെല്ലാം വളരെയധികം പ്രേക്ഷകശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അവന്തിക പുതിയൊരു റീൽസുമായി പ്രേക്ഷകർക്കും മുന്നിൽ എത്തിയിരിക്കുകയാണ്. ബ്ലാക്ക് ക്രോപ്പ് ടോപ്പും ജീൻസും ധരിച്ച് പതിവുപോലെ സ്റ്റൈലിഷ് ആയി തന്നെയാണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. ഹോട്ട് എന്നാണ് ആരാധകർ അവന്തികയുടെ വീഡിയോയ്ക്ക് താഴെ കമൻറ് നൽകിയിട്ടുള്ളത്.