ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാമലീല . ഈ വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം ഇവർ ഇരുവരും വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് മലയാള ചിത്രമാണ് ബാന്ദ്ര. ബാന്ദ്രയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ മാസ്സ് വീഡിയോ ചിത്രത്തിൻറെ നിർമ്മാണ കമ്പനിയായ അജിത്ത് വിനായക് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. വെറും മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുവാൻ ഈ വീഡിയോയ്ക്ക് സാധിച്ചു.
ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയുടെയും ഈ ചിത്രത്തിന്റെയും പ്രധാന ആകർഷണങ്ങളിൽ ഒന്ന് തെന്നിന്ത്യൻ താരാറാണി നടി തമന്ന ഭാട്ടിയ ചിത്രത്തിൽ നായിക വേഷം ചെയ്യുന്നു എന്നുള്ളതാണ്. അഭിനയരംഗത്ത് വർഷങ്ങളായി ശോഭിച്ചു നിൽക്കുന്ന ഈ താരം ആദ്യമായാണ് ഒരു മലയാള ചിത്രത്തിൽ വേഷമിടുന്നത്. അതിൻറെ ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകരും. മാത്രമല്ല ദിലീപിന്റെ 147 മത് ചിത്രം ആയ ബാന്ദ്രയിൽ വളരെ വ്യത്യസ്തമായ ഒരു മാസ് ഗെറ്റപ്പിൽ തന്നെയാണ് ദിലീപ് എത്തുന്നത്. ഇതും പ്രേക്ഷകരെ ആകർഷിപ്പിക്കുന്നു.
ഒരു വമ്പൻ മാസ് ക്ലാസിക് വീഡിയോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. മാസ്സ് സീനുകളും ആയാണ് നടൻ ദിലീപിൻറെ രംഗപ്രവേശനവും . ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ദിലീപ്, തമന്ന എന്നിവരെ കൂടാതെ മംമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ , അർജുൻ അശോകൻ , ശരത് കുമാർ , നീൽ നിതിൻ മുകേഷ്, ഡിനോ മോറിയ , ഇന്ദ്രജിത്ത്, സിദ്ദിഖ്, അമിത് തിവാരി, ഈശ്വരി റാവു, ലെന, കൗശിക് മഹാത , വി ടിവി ഗണേഷ്, രാജ്വീർ അങ്കുർ സിംഗ്, ദര സിംഗ് ഖുറാന എന്നിവരും ഈ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനായക അജിത് ആണ് ഈ ചിത്രത്തിൻറെ നിർമാതാവ്. ഉദയകൃഷ്ണയാണ് ഈ ദിലീപ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷാജി കുമാർ ആണ് . എഡിറ്റർ വിവേക് ഹർഷൻ . ചിത്രത്തിൻറെ സംഗീതസംവിധായകൻ സാം സി എസ് ആണ് . അൻമ്പറിവ് ആണ് ആക്ഷൻ കൊറിയോഗ്രാഫർ . ദിലീപ് എന്ന താരത്തിന്റെ ഒരു വമ്പൻ ഗംഭീര തിരിച്ചുവരവ് തന്നെയാണ് ആരാധകർ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. അത് അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പിക്കുകയാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയും .