ഒരു സഹനടിയായി തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ഇന്നിപ്പോൾ മലയാളം, തമിഴ് , തെലുങ്കു , കന്നഡ ഭാഷ ചിത്രങ്ങളിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കി ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയിരിക്കുന്ന താരമാണ് നടി ഭാവന. 2002 ൽ ആയിരുന്നു ചലച്ചിത്ര ലോകത്തേക്ക് ഭാവന ചുവടുവെക്കുന്നത്. ആദ്യചിത്രം മലയാളത്തിൽ ആയിരുന്നു അതിൽ സഹനടി വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്തേക്കും പ്രേക്ഷക മനസ്സിലേക്കും ചുവടുവെച്ചു.
തൊട്ടടുത്ത വർഷം തന്നെ മലയാള സിനിമയിൽ നായികയായി താരം അരങ്ങേറ്റം കുറിച്ചിരുന്നു. 2017 വരെ മലയാള സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് ഒരു താൽക്കാലിക ഇടവേള എടുത്തു. ൻറെ ഇക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ അഞ്ചുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമ ലോകത്തേക്ക് തിരിച്ചെത്തി.
നമ്മൾ , തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു , ചിന്താമണി കൊലക്കേസ്, ഛോട്ടാ മുംബൈ, ട്വന്റി 20 , റോബിൻഹുഡ് , ചാന്തുപൊട്ട് , നരൻ , ബസ് കണ്ടക്ടർ, ഹാപ്പി ഹസ്ബൻഡ്സ് , മേരിക്കുണ്ടൊരു കുഞ്ഞാട്, ഒരു മരുഭൂമി കഥ , ഹണീബി , ആദം ജോൺ തുടങ്ങി മലയാളത്തിലെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ ഭാവന അഭിനയിച്ചിട്ടുണ്ട് . തമിഴ് തെലുങ്കു കന്നഡ ചിത്രങ്ങളിലും അഭിനയിച്ചുകൊണ്ട് തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി ഭാവന മാറിയിട്ടുണ്ട്. മലയാള സിനിമയിൽ നിന്ന് ഇടവേളയെ എടുത്ത ആ കാലയളവിൽ താരം കന്നട ചിത്രങ്ങളിൽ ഏറെ സജീവമായിരുന്നു.
മലയാള സിനിമയിൽ സജീവമല്ലാതായിരുന്ന സമയത്തും മലയാളി പ്രേക്ഷകർ തങ്ങളുടെ പ്രിയ താരത്തിന്റെ വിശേഷങ്ങൾ അറിഞ്ഞിരുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയിരുന്നു. ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം സിനിമയിലേതുപോലെ തന്നെ ഉദ്ഘാടന ചടങ്ങുകളിലും പൊതുവേദികളിലും സജീവമാണ്. ഭാവനയുടെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . കണ്ണൂരിലെ മൈജി ഷോറൂം ഉദ്ഘാടനത്തിന് എത്തിയതാണ് താരം. ഡാർക്ക് ഗ്രീൻ കളർ ഡ്രസ്സിൽ അതി സുന്ദരിയായാണ് ഭാവന ഈ ഉദ്ഘാടന ചടങ്ങിൽ എത്തിയത് . വേദിയിൽ വെച്ച് തന്റെ ആരാധകർക്കായി അവതാരികയുടെ അഭ്യർത്ഥന പ്രകാരം ഒരു ഡാൻസ് പെർഫോമൻസും ഭാവന കാഴ്ചവയ്ക്കുന്നുണ്ട്.