മാർച്ച് 30ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദസറ . ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദസറയിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ചംകീല അങ്കിലേസി എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തിട്ടുള്ളത്. സരിഗമ തെലുങ്കു യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാന വീഡിയോ രണ്ടു കോടിയിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
ഒരിക്കൽ വീഡിയോ ആണെങ്കിലും ചിത്രത്തിലെ ചില രംഗങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ നാനി, കീർത്തി സുരേഷ് എന്നിവർ തന്നെയാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. ഇരുവരുടെയും മനോഹരമായ നൃത്തച്ചുവടുകളും ഇതിൽ കാണാൻ സാധിക്കും. കസർല ശ്യം രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സന്തോഷ് നാരായണൻ ആണ് . റാം മിരിയാല, ദീ എന്നിവർ ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിട്ടുള്ളത്.
ശ്രീകാന്ത് ഒഡേല ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ. സുധാകർ ചെറു കുറി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം എസ്എൽവി സിനിമാസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. സത്യൻ സൂര്യൻ ഛായഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലിയാണ്. പ്രേം രക്ഷിത് ആണ് കൊറിയോഗ്രാഫർ .