കടൽത്തീരത്ത് ഹോട്ട് ലുക്കിൽ തിളങ്ങി നടി ദീപ തോമസ്… വീഡിയോ പങ്കുവെച്ച് താരം…

മലയാളികൾക്ക് ഒട്ടേറെ യുവ കലാകാരന്മാരെ സുപരിചിതരാക്കി മാറ്റിയ വീഡിയോ പ്രൊഡക്ഷൻ ടീമാണ് കരിക്ക്. ഈ വീഡിയോയിലൂടെ നിരവധി താരങ്ങളെയാണ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റി സ്നേഹിച്ചത്. സിനിമ താരങ്ങളെ പോലെ തന്നെ ഇവർക്കും സോഷ്യൽ മീഡിയയിൽ വൻ ആരാധക പിന്തുണയുണ്ട്. നടൻമാർ മാത്രം ഉണ്ടായിരുന്ന ഈ സീരീസിൽ പിന്നീട് നായികമാരും അഭിനേതാക്കളായി എത്താൻ തുടങ്ങി. അങ്ങനെ നിരവധി നായികമാരും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറി. കരിക്കിന്റെ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകർ തിരിച്ചറിഞ്ഞ ഒരു താരമാണ് നടി ദീപ തോമസ് .

റോജിൻ തോമസിന്റെ  സംവിധാന മികവിൽ ഒരുങ്ങിയ ഹോം എന്ന ചിത്രത്തിലൂടെയാണ് ദീപ തോമസ് എന്ന താരം മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി മാറുന്നത്. ആ ചിത്രത്തിലെ നായിക വേഷം ചെയ്തുകൊണ്ട് ഒരുപാട് ഹൃദയങ്ങളിൽ ഇടം നേടുവാനും ദീപയ്ക്ക് സാധിച്ചു. ഈ ചിത്രത്തിൽ എത്തുന്നതിനു മുൻപും ചില സിനിമകളിൽ ദീപ വേഷമിട്ടിരുന്നു. അവയെല്ലാം വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു.

ആഷിക് അബു അണിയിച്ചൊരുക്കിയ വൈറസ്, ജിസ് ജോയിയുടെ സംവിധാനമൊരുങ്ങിയ മോഹൻകുമാർ ഫാൻസ് എന്നീ സിനിമകളിലാണ് ദീപ അഭിനയിച്ചിട്ടുള്ളത് . ഇനി ദീപയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സുലേഖ മൻസിലാണ്. സിനിമകൾക്ക് പുറമേ ചില ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോയിലും എല്ലാം ദീപ പ്രധാന റോളുകളിൽ എത്തിയിരുന്നു.

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് നടി ദീപ തോമസും . യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ദീപ അതിൻറെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ ദീപ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . കടൽത്തീരത്ത് ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ദീപയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. വീഡിയോ കണ്ട് ആരാധകരിൽ ചിലർ കമൻറ് നൽകിയത് കടൽത്തീരത്ത് നിങ്ങൾ കൂടുതൽ ഹോട്ട് ആയി തോന്നുന്നു എന്നാണ്.