ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും എല്ലാം വേഷം ഇട്ടുകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഇന്ന് നമുക്ക് ചുറ്റിലും ഉണ്ട് . അതിൽ എടുത്തു പറയാവുന്നവരാണ് കരിക്ക് ടീം. തങ്ങളുടെ കഴിവുകൊണ്ട് ഉയർന്നുവന്ന ഇവർ ഇന്നിപ്പോൾ കേരളത്തിൽ ഉടനീളം നിരവധി ആരാധകരുള്ള താരങ്ങളായി മാറിയിരിക്കുകയാണ്. ഇതിൽ വേഷമിട്ട നടന്മാർ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രേക്ഷക മനസ്സുകളിൽ കീഴടക്കിയിരുന്നത്.
പിന്നീട് കരിക്കിന്റെ വേറെയും ചാനലുകൾ എത്തുകയും അതിൽ സ്ത്രീകഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുകയും ചെയ്തതോടെ അവരും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാൻ തുടങ്ങി. ഈ വെബ് സീരീസുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവയിൽ ഏറെ ശ്രദ്ധ നേടിയ ഒരു സീരിയസ് ആയിരുന്നു റോക്ക് പേപ്പർ സീസേഴ്സ്. ആ സീരീസിൽ വേഷമിട്ടുകൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഒരു താരമാണ് നടി ദീപ തോമസ്. ഇതിലൂടെ നിരവധി ആരാധകരെയും താരം കരസ്ഥമാക്കിയിരുന്നു.
ഈ സീരീസിൽ എത്തുന്നതിനു മുൻപ് മോഡലിങ്ങിൽ ശ്രദ്ധ നേടിയിരുന്ന താരമായിരുന്നു ദീപ തോമസ് . പിന്നീട് ചില ഷോർട്ട് ഫിലിമുകളിൽ വേഷമിട്ട ദീപ കരിക്കിന്റെ വെബ് സീരീസിലേക്ക് എത്തുകയായിരുന്നു. ഇത് താരത്തിന്റെ കരിയറിന് ഏറെ ഗുണം ചെയ്തു. അഭിനയരംഗത്ത് നിന്ന് കൂടുതൽ ഓഫറുകൾ വരികയും സിനിമകളിൽ വേഷമിടാൻ സാധിക്കുകയും ചെയ്തു ദീപയ്ക്ക് . മോഹൻ കുമാർ ഫാൻസ്, വൈറസ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ദീപ ഹോം ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. ദീപയുടെ അടുത്ത ചിത്രം ഈദ് റിലീസായി എത്തുന്ന സുലൈഖ മൻസിൽ ആണ് .
ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ദീപ പങ്കുവച്ച തന്റെ പുത്തൻ ചിത്രങ്ങളാണ്. ഒരു കോളേജ് ഫംഗ്ഷന് പങ്കെടുക്കുന്നതിനു വേണ്ടി ഒരുങ്ങിയ ദീപയുടെ ലുക്കാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നീല സാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ട ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് സാരിയിൽ കാണാൻ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ്. തരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് നിസാർ സി.ജി ആണ് .