ബീച്ചിൽ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടുമായി നടി ദീപ്തി സതി… താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു…

മോഡലിങ്ങിലേക്ക് ചുവടുവെച്ച് അവിടെ ശോഭിച്ചതിനുശേഷം സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്ന നിരവധി താരങ്ങൾ ഉണ്ട് . മോഡലിങ്ങിൽ നിന്നും സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങൾ അതിൽ വിജയിച്ചതിനുശേഷം സിനിമയുടെ ഭാഗമാകുന്നത് ഒരു പതിവ് കാഴ്ചയാണ്. അത്തരത്തിൽ മോഡലിങ്ങിൽ ശോഭിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നടി ദീപ്തി. 2012 ൽ ദീപ്തി മിസ് കേരള പട്ടം നേടുകയും 2014ലെ മിസ്സ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. തുടർന്നാണ് സിനിമയിലേക്കുള്ള രംഗപ്രവേശനം.

നിരവധി പുതുമുഖ നായികമാരെ മലയാള സിനിമ ലോകത്തിന് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ലാൽജോസ് തന്നെയാണ് ദീപ്തിക്കും തൻറെ ചിത്രത്തിൽ അവസരം നൽകിയത്. നീന എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വേഷമിട്ടു കൊണ്ടായിരുന്നു ദീപ്തിയുടെ കടന്നുവരവ്. പിന്നീട് നിരവധി അന്യഭാഷാ ചിത്രങ്ങളിലും ദീപ്തി തൻറെ സാന്നിധ്യം അറിയിച്ചു. മലയാളത്തിൽ പിന്നീട് താരം വേഷമിട്ടത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി കൊണ്ടാണ്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ താരം തിളങ്ങി.

സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ് തുടങ്ങിയവയാണ് ദീപ്തി അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ . താരത്തിന്റേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ് ആണ് . അൽഫോൻസ് പുത്രന്റെ സംവിധാനമികിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് ദീപ്തി പ്രത്യക്ഷപ്പെട്ടത്.

അഭിനയത്തിന്റെ തിരക്കിലാണെങ്കിലും ഇപ്പോഴും മോഡലിംഗിലും ദീപ്തി ശ്രദ്ധ ചെലുത്താറുണ്ട്. പലപ്പോഴും തൻറെ ഹോട്ട് , ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കൊണ്ട് താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ദീപ്തി നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഓറഞ്ച് കളർ ഔട്ട്ഫിറ്റിൽ വർക്കല ബീച്ചിൽ വച്ച് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കൃഷ്ണ വിശ്വം ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. ദീപ്തിയുടെ ഈ ഹോട്ട് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അനന്തു കൈപ്പള്ളി ആണ് .