മോഡലിംഗ് രംഗത്ത് ശോഭിച്ചു നിന്ന് മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും 2012ലെ മിസ് കേരളയായി മാറുകയും ചെയ്ത താരമാണ് നടി ദീപ്തി സതി . ഇതിനുശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത് . പുതുമുഖ താരങ്ങൾക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുള്ള മലയാളത്തിന്റെ ശ്രദ്ധേയ സംവിധായകൻ ലാൽ ജോസ് ആയിരുന്നു ദീപ്തി സതി എന്ന താരത്തെ സിനിമയിലേക്ക് എത്തിക്കുന്നത്. ദീപ്തി അരങ്ങേറ്റം കുറിച്ചത് ലാൽ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ്.
ആ സിനിമയിൽ ഒരു ടോം ബോയ് പെൺകുട്ടിയുടെ കഥാപാത്രമായി എത്തിയ ദീപ്തിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയിലും വേഷമിടുന്നതിന് ദീപ്തിയ്ക്ക് അവസരം ലഭിച്ചു. ആദ്യ ചിത്രത്തിനു ശേഷം മലയാളത്തിൽ പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, സോളോ , ഡ്രൈവിംഗ് ലൈസൻസ് , ലളിതം സുന്ദരം, പത്തൊമ്പതാം നൂറ്റാണ്ട് , ഗോൾഡ് തുടങ്ങി സിനിമകളിലും അഭിനയിച്ചു. തമിഴിലും മറാത്തയിലും ദീപ്തി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
നായിക വേഷങ്ങൾ മാത്രമല്ല ദീപ്തി അവതരിപ്പിക്കാറുള്ളത്. സഹനടി വേഷം ആയാലും ചെറിയ റോളിൽ പ്രത്യക്ഷപ്പെടുന്നത് ആയാലും താരം അതെല്ലാം സ്വീകരിക്കാറുണ്ട്. ചില സിനിമകളിൽ ഡാൻസറായും താരം എത്തിയിട്ടുണ്ട്. മികച്ച ഒരു നർത്തകിയായ ദീപ്തി സോഷ്യൽ മീഡിയയിൽ തന്റെ ഡാൻസ് വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്.
ഈ കഴിഞ്ഞ ദിവസം വയനാട്ടിലെ വാഗൻസ റിസോർട്ടിലെ ഒരു ചെറിയ വെള്ള ചാട്ടത്തിന് താഴെ നിന്നുകൊണ്ടുള്ള ഒരു മനോഹരമായ ഫോട്ടോഷൂട്ട് വീഡിയോ ദീപ്തി പങ്കുവച്ചിരുന്നു. വിഷ്ണു സന്തോഷാണ് വീഡിയോ പകർത്തിയിട്ടുള്ളത്. താരം ധരിച്ചിരിക്കുന്നത് ബി സ്റ്റുഡിയോ ഡിസൈൻസിന്റെ കോസ്റ്റിയുമാണ് . വെറുതെയാണോ മിസ് കേരളയായി തിരഞ്ഞെടുത്തത് , എന്തൊരു ഗ്ലാമറാണ് എന്നൊക്കെയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.