ടീന മോളുടെ പുത്തൻ ലുക്ക് കണ്ടോ ??? ക്യൂട്ട് ലുക്കിൽ നടി ദേവിക സഞ്ജയ് ; കൂർഗിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു ….

ഫഹദ് ഫാസിലിനെ നായകനാക്കിക്കൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ഗംഭീര വിജയമായി മാറിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ഞാൻ പ്രകാശൻ . ഒരു മെയിൽ നേഴ്സ് ആയി ഫഹദ് ഫാസിൽ വേഷമിട്ട ഈ ചിത്രത്തിൽ നായികമാരുടെ വേഷങ്ങളിൽ തിളങ്ങിയത് അഞ്ജു കുര്യൻ, നിഖില വിമൽ എന്നിവരായിരുന്നു.

ഈ ചിത്രത്തിൽ ടീനമോൾ എന്ന വേഷം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച താരമായിരുന്നു നടി ദേവിക സഞ്ജയ് . രവികയുടെ ആദ്യ ചിത്രമായിരുന്നു ഞാൻ പ്രകാശൻ . വമ്പൻ താരങ്ങൾക്കൊപ്പം മികച്ച പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിൽ ദേവിക കാഴ്ചവച്ചത്. തീയറ്ററുകളിൽ നിന്നും ഈ ചിത്രം കരസ്ഥമാക്കിയത് 50 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ ആണ് .


ചിത്രത്തിൻറെ വിജയം ഇതിലെ താരങ്ങൾക്കും ഗുണം ചെയ്തു പ്രത്യേകിച്ച് ദേവികയ്ക്ക് . ഒരുപാട് ആരാധകരെയാണ് ഈ ചിത്രത്തിലെ ക്യൂട്ട് പ്രകടനം കൊണ്ട് ദേവിക സ്വന്തമാക്കിയത്. ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ ആരാധകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ താരത്തിന് ഉണ്ടായത്. സത്യൻ അന്തിക്കാട് മകൾ എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി ദേവിക വേഷമിട്ടു. മീര ജാസ്മിൻ ജയറാം എന്നിവരുടെ മകളുടെ റോളാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. മീര ജാസ്മിൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ഈ ചിത്രം കഴിഞ്ഞ വർഷമാണ് പ്രദർശനത്തിനെത്തിയത്.

മലയാള സിനിമയിൽ ശ്രദ്ധ നേടിയെടുത്ത ദേവികയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. കർണാടകയിലെ കൂർഗിൽ ആണ് ഇപ്പോൾ നമ്മുടെ ദേവിക. അവിടെനിന്ന് താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. താരത്തിന്റെ അതിമനോഹരമായ ക്യൂട്ട് ലുക്ക് ചിത്രങ്ങൾ ദേവികയെ ഒരു ബാർബി ഗേളിനെ പോലെ തോന്നിപ്പിക്കുന്നുണ്ട്. സ്റ്റൈലൻ ലുക്കിലാണ് ദേവിക ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.