ഈയടുത്തായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ഒട്ടുമിക്ക ചിത്രങ്ങളും പരാജയങ്ങളാണ്. എന്തുകൊണ്ടാണ് പരാജയ സിനിമകളാണ് ഇവ എന്ന് അറിഞ്ഞിട്ടും അതിൽ വേഷമിടുന്നത് എന്ന ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ തുടക്കം മുതൽക്ക് വലിയൊരു പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുള്ള നടനായിരുന്നു ധ്യാൻ ശ്രീനിവാസൻ . ജേഷ്ഠൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് നിരവധി കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
സിനിമകൾക്ക് പുറമേ താരത്തിന്റെ അഭിമുഖങ്ങളും ട്രെൻഡിംഗ് ആയി മാറാറുണ്ട്. തൻറെ സിനിമകളേക്കാൾ കൂടുതൽ കാഴ്ചക്കാരെ നേടുന്നത് തന്റെ ഇൻറർവുകൾ ആണ് എന്ന കാര്യം ധ്യാൻ തന്നെ സമ്മതിച്ചിട്ടുണ്ട്. തൻറെ നേർക്ക് വരുന്ന ചോദ്യങ്ങൾക്ക് അർഹിക്കുന്ന രീതിയിൽ തന്നെയായിരിക്കും നടൻ മറുപടി നൽകുന്നത്. അവതാരകരുടെ ശൈലിയിൽ തന്നെ മറുപടി നൽകുന്നത് കൊണ്ടാകാം അത്തരം അഭിമുഖങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരത്തോട് അവതാരകൻ ചോദിച്ചത് “പരാജയ സിനിമകളാണ് എന്ന് അറിഞ്ഞിട്ടും എന്തിനാണ് അത്തരം സിനിമകൾ ചെയ്യുന്നത് എന്നാണ് ” . അതിന് ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഞാൻ സിനിമയിലെ കലയായിട്ടല്ല വെറും ജോലി മാത്രമായാണ് കാണുന്നത്. തനിക്ക് ലഭിക്കുന്ന സ്ക്രിപ്റ്റുകൾ വളരെ മോശമാണെന്ന കാര്യം കൃത്യമായി പറയാറുണ്ട്. പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടും തനിക്ക് ലഭിക്കുന്ന ചിത്രങ്ങളുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ എന്നും ധ്യാൻ തുറന്നു പറഞ്ഞു. താരത്തിന്റെതായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന നദികളിൽ സുന്ദരി യമുന എന്ന പുത്തൻ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടയായിരുന്നു ധ്യാനിന്റെ ഈ പ്രതികരണം. നിങ്ങൾ ചോദിക്കേണ്ടത് സിനിമ പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഇത്രയും സിനിമകൾ എനിക്ക് വീണ്ടും ലഭിക്കുന്നത് എന്നാണ് ? ഞാൻ ആരുടെയും അടുത്ത് പോയി എനിക്ക് സിനിമ താ എന്നൊന്നും പറയാറില്ല. എൻറെ ചിത്രങ്ങൾ പരാജയപ്പെടുകയാണെങ്കിൽ എന്തുകൊണ്ടാണ് വീണ്ടും സിനിമകളിൽ അവസരം ലഭിക്കുന്നത്.
ഒരു സംവിധായകൻ അല്ലെങ്കിൽ നിർമാതാവ് അവർ ആ കഥ കേട്ട് തീരുമാനിച്ചുറപ്പിച്ച നടന്റെ അടുത്തേക്കാണ് വരുന്നത്. പരാജയപ്പെട്ട സിനിമകൾ ചെയ്യുന്ന നടന്റെ അരികിലേക്ക് എന്തിനാണ് ഇവർ പുതിയ തിരക്കഥയുമായി എത്തുന്നത് ? അത് എനിക്കറിയില്ല. എനിക്ക് വരുന്ന അവസരങ്ങൾ ഞാൻ കൃത്യമായി തീർത്തു കൊടുക്കും. എനിക്കത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നല്ല, ഞാൻ അതിനെ ജോലി മാത്രമായാണ് കാണുന്നുള്ളൂ. വരുന്ന സ്ക്രിപ്റ്റുകളിൽ മോശമായത് മോശമാണെന്ന് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പരാജയങ്ങൾ നേരിട്ടെങ്കിലും എനിക്ക് വരുന്ന സിനിമകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ.
ചിലർ ചോദിക്കാറുണ്ട് ഇതൊരു കലയല്ലേ അതിനെ കൊല്ലാൻ പാടുണ്ടോ എന്നെല്ലാം . എന്നാൽ എനിക്ക് സിനിമ എന്നത് കലയും കൊലയും ഒന്നുമല്ല ഒരു ജോലി മാത്രമാണ്. എനിക്ക് ലഭിക്കുന്ന ജോലി ഞാൻ കൃത്യമായി നിർവഹിക്കുന്നു. എൻറെ ചോയ്സ് കൊണ്ട് ഞാൻ ഇതുവരെ ഒരു ചിത്രം ചെയ്തിട്ടില്ല. 10 വർഷത്തോളമായി ഞാൻ സിനിമകൾ ചെയ്യുന്നത് കഥകൾ മുഴുവൻ ഇഷ്ടപ്പെട്ടു കൊണ്ടല്ല. ഇതായിരുന്നു താരത്തിന്റെ പ്രതികരണം.