മഞ്ഞ സാരിയിൽ ഷോ മീ ദാ തുംക പാട്ടിന് തകർപ്പൻ ഡാൻസുമായി ദിയ കൃഷ്ണ..!

ഏറെക്കാലമായി അഭിനയരംഗത്ത് നിലകൊള്ളുന്ന ഒരു നടനാണ് കൃഷ്ണകുമാർ . രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ഈ താരത്തിന്റെ കുടുംബത്തിന് ആരാധകർ ഏറെയാണ്. താരത്തിന്റെ ഭാര്യയും നാല് പെൺമക്കളും അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് . മൂത്തമകൾ അഹാന ആകട്ടെ അച്ഛൻറെ പാത പിന്തുടർന്നു കൊണ്ട് അഭിനയ രംഗത്ത് സജീവമാകുകയും ചെയ്തു. തന്റെ കഴിവുകൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അഹാന.

താൻ പ്രേക്ഷകർക്ക് സുപരിചിതയായതു പോലെ തന്റെ സഹോദരിമാരെയും പ്രേക്ഷകർക്ക് സുപരിചിതയാക്കാൻ അഹാന മറന്നില്ല. മൂന്ന് അനിയത്തിമാർക്കൊപ്പം വീഡിയോസ് ചെയ്തുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ സജീവമായി. പ്രേക്ഷകരാകട്ടെ ഈ വീഡിയോ എല്ലാം ഏറ്റെടുക്കാനും ആരംഭിച്ചു. തുടർന്ന് അഹാനയെ പോലെ തന്നെ അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരും പ്രേക്ഷകർക്ക് സുപരിചിതരായി. അതോടെ ഇവർ ഓരോരുത്തരും തങ്ങളുടേതായ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും അതിൽ വീഡിയോസ് പോസ്റ്റ് ചെയ്യാനും ആരംഭിച്ചു. ഓരോ താരങ്ങൾക്കും പ്രത്യേക ആരാധക വൃന്ദം ഉണ്ടാക്കുകയും ഇവരുടെയെല്ലാം വീഡിയോകൾ നിമിഷനേരം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നതിനും ആരംഭിച്ചു.

ഡാൻസ് വീഡിയോസ് ചെയ്തുകൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ച് പറ്റിയ താരമാണ് ദിയ കൃഷ്ണ . ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിച്ചിട്ടുള്ള ദിയ തൻറെ നൃത്ത വീഡിയോകളും യാത്രാ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആണ് തൻറെ ആരാധകർക്കായി കൂടുതലായും പങ്കുവെക്കാറുള്ളത്. പതിവുപോലെ താരം ഇപ്പോൾ പുതിയൊരു ഡാൻസ് വീഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ്. മഞ്ഞ കളർ സാരിയിൽ ഹോട്ട് ഗെറ്റപ്പിൽ എത്തിയ താരം അതിമനോഹരമായാണ് ചുവടുവെക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.