മലയാളത്തിന്റെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വീഡിയോ കണ്ട ആശങ്കയിലാണ് ആരാധകർ ഏവരും . താരം തൻറെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത് ഞാൻ ഉറങ്ങിയിട്ട് ഏറെയായി എന്ന് കുറിച്ചുകൊണ്ടാണ്. പിന്നാലെ തന്നെ താരം വീഡിയോ പിൻവലിച്ചു.
ഏതെങ്കിലും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണോ ? അതോ താരം യഥാർത്ഥത്തിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ ? എന്നിങ്ങനെയുള്ള പലതരത്തിലുള്ള ആശയത്തിൽ ആയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. ജീവിതത്തിൽ ആദ്യമായ് കുറച്ച് കാര്യങ്ങൾ നേരിടേണ്ടി വന്നു. കുറച്ചുനാളുകളായി ഉറങ്ങിയിട്ട് , നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ഒന്നും തന്നെ മനസ്സിൽ നിന്ന് കളയാൻ സാധിക്കുന്നതല്ല. എനിക്ക് കൂടുതൽ നിങ്ങളോട് പറയണം എന്നുണ്ട് പക്ഷേ അത് എന്നെ അനുവദിക്കുന്നില്ല. എങ്ങനെയാണ് ദുൽഖർ ആ വീഡിയോയിൽ പറയുന്നത്.
പോസ്റ്റ് ചെയ്ത് പിന്നാലെ തന്നെ താരം വീഡിയോ പിൻവലിച്ചു എങ്കിലും ഇത് ആരാധകർ ഡൗൺലോഡ് ചെയ്തതോടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറി. ലഭിക്കുന്ന സൂചന പ്രകാരം ഏതെങ്കിലും ചിത്രത്തിന്റെയോ പരസ്യത്തിന്റെയോ പ്രമോഷൻ മാത്രമാണ് ഈ വീഡിയോ എന്നതാണ്. ഓണം റിലീസായി എത്തുന്ന കിംഗ് ഓഫ് കൊത്തയാണ് പുതിയ പ്രോജക്ട് . ഈ ചിത്രം അതിൻറെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.