വിമാനം എന്ന സിനിമയിൽ മലയാളത്തിൻറെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി ദുർഗ കൃഷ്ണ. ആദ്യ ചിത്രത്തിലൂടെ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച ദുർഗ ഇന്ന് ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയിട്ടുണ്ട് . ആദ്യ സിനിമയ്ക്ക് ശേഷം ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു. അതിലെ രണ്ടു നായികമാരിൽ ഒരാളായി തിളങ്ങിയത് ദുർഗയാണ് .
അഭിനയം പോലെ തന്നെ താരം തുടങ്ങിയ മറ്റൊരു മേഖലയാണ് നൃത്തം. ദുർഗ കുട്ടിക്കാലം മുതലേ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നുണ്ട്. രണ്ടുവർഷം മുമ്പാണ് താരം വിവാഹിതയായത്. നിർമ്മാതാവും നടനുമായ അർജുൻ രവീന്ദ്രനാണ് താരത്തിന്റെ ജീവിതപങ്കാളി. ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷവും ദുർഗ സിനിമയിൽ സജീവമായി. സിനിമയിൽ അഭിനയിക്കുക എന്നതിലുപരി ഇന്റിമേറ്റ് രംഗങ്ങളിലും താരം അഭിനയിച്ചിരുന്നു.
ഇക്കാര്യം കൊണ്ട് തന്നെ ദുർഗ്ഗയ്ക്കും ഭർത്താവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി മോശം കമന്റുകളും പോസ്റ്റുകളും എല്ലാം വന്നിരുന്നു. ദുർഗ അവസാനമായി വേഷമിട്ടത് അനൂപ് മേനോന്റെ സംവിധാനമകരിൽ ഒരുങ്ങിയ കിംഗ് ഫിഷ് എന്ന ചിത്രത്തിലാണ്. ഉടൻ എന്ന ചിത്രത്തിലെ ദുർഗയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു . ഇനി താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന റാം ആണ് .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് ദുർഗയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സോണിയ സാൻഡ്യവോ ബ്ലൈർ ആണ് . മേക്കപ്പ് ചെയ്തത് വികാസ് ആണ്. ദുർഗ്ഗാ ധരിച്ചിരിക്കുന്നത് അബിന വുമൺസ് ക്ലോത്തിങിന്റെ വേഷമാണ്. ചിത്രങ്ങൾ കണ്ട് ചില ആരാധകർ ചോദിച്ചത് ഹണി റോസിന് പഠിക്കുവാണോ എന്നാണ്.