ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരസുന്ദരിയാണ് നടി എസ്തർ അനിൽ. നല്ലവൻ, ഒരുനാൾ വരും തുടങ്ങിയ സിനിമകളിലൂടെയാണ് ഈ താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നതും പ്രേക്ഷകശ്രദ്ധ നേടുന്നതും. 2012 വരെ ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി എസ്തർ അഭിനയിച്ചിരുന്നു എങ്കിലും വളരെയധികം ശ്രദ്ധ ലഭിക്കുന്ന റോളുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. 2018 അവസാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രമാണ് എസ്റ്ററിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത്.
സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ഇളയ മകളുടെ റോളിൽ ദൃശ്യത്തിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം തിയറ്ററുകളിലും പ്രേക്ഷകർക്കിടയിലും വമ്പൻ ഹിറ്റായതോടെ ഈ താരവും ഏറെ ശ്രദ്ധ നേടുകയും പ്രേക്ഷക പിന്തുണ ലഭിക്കുകയും ചെയ്തു. ഈ ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകളിൽ അതേ വേഷത്തിൽ തന്നെ അഭിനയിച്ച് ഈ താരം നിരവധി അന്യഭാഷ ആരാധകരേയും സ്വന്തമാക്കി .
അന്യഭാഷ ചിത്രങ്ങളിൽ ഉൾപ്പെടെ തന്നെ സാന്നിധ്യം അറിയിച്ച ഈ താരം ഒട്ടും വൈകാതെ തന്നെ നായികയായി രംഗപ്രവേശനം ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകർ. രണ്ടാം ഭാഗത്തിലും ശ്രദ്ധേയ വേഷത്തിൽ തിളങ്ങിയിരുന്നു. പഴയ കുട്ടി താരത്തിൽ നിന്നുള്ള എസ്റ്ററിന്റെ മാറ്റം പ്രേക്ഷകർ ഏവരും ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എസ്റ്റർ സജീവമായി ഇപ്പോഴും താരത്തിന്റെ ഗ്ലാമറസ് ലുക്കുകളാണ് നിറഞ്ഞുനിന്നിരുന്നത്.
ഇപ്പോഴിതാ ഏറെ മാസങ്ങൾക്ക് ശേഷം എസ്തറിന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറുകയാണ്. ഓറഞ്ച് കളറിലുള്ള സ്റ്റൈലിഷ് ഔട്ട് ഫിറ്റില്‍ എത്തിയ താരം ഹോട്ട് ലുക്കിലാണ് തിളങ്ങിയിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് പ്രബിൻ ആണ് . ഫോട്ടോസ് പകർത്തിയിട്ടുള്ളത് താരത്തിന്റെ സഹോദരനായ എബ്രഹാം ഇവാൻ അനിലാണ്. ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് പണി കഴിയാത്ത ആ പോലീസ് സ്റ്റേഷൻ അല്ലേ എന്നാണ്.