ഓരോ അഭിനേതാക്കളുടെയും കരിയറിൽ വഴിത്തിരിവായി മാറുന്നത് ഒരു ചിത്രത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രം ആയിരിക്കും. ചിലർക്ക് അത്തരം ഒരു കഥാപാത്രം ലഭിക്കുന്നത് ഏറെ വൈകി ആയിരിക്കും. ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് വരുകയും ഒട്ടും വൈകാതെ തന്നെ കരിയറിലെ ഏറ്റവും മികച്ച ഒരു വേഷം സ്ക്രീനിൽ അവതരിപ്പിക്കുവാനും കഴിഞ്ഞിട്ടുള്ള താരമാണ് നടി എസ്തർ അനിൽ. 21ക്കാരിയായ എസ്തർ സിനിമയിലേക്ക് എത്തുന്നത് തൻറെ പത്താം വയസ്സിലാണ്.
നല്ലവൻ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ എസ്തറിനെ തേടി മികച്ച ഒരു വേഷം എത്തിയത് 2013 ലാണ്. ജിത്തു ജോസഫിന്റെ ദൃശ്യം എന്ന ചിത്രത്തിലൂടെ . ഈ ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകളായി താരം വേഷമിട്ടു. അതിനുമുമ്പ് ഒരുനാൾ വരും എന്ന ചിത്രത്തിലും മോഹൻലാലിൻറെ മകളായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ ദൃശ്യത്തിലെ വേഷം എസ്റ്ററിന്റെ കരിയറിൽ വഴിത്തിരിവായി മാറി. അനുമോൾ എന്ന കഥാപാത്രമായി താരം തകർപ്പൻ പ്രകടനം തന്നെ കാഴ്ചവച്ചു.
തുടർന്ന് ഈ ചിത്രങ്ങളുടെ തമിഴ് തെലുങ്കു റിമേക്കുകളിൽ എസ്തർ അഭിനയിച്ചു അങ്ങനെ അന്യഭാഷയിലേക്കും താരം ചുവടുറപ്പിച്ചു. 2021 പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തർ പ്രത്യക്ഷപ്പെട്ടു. ഒരു നായികയായി ശോഭിക്കാനുള്ള അഭിനയമികവും സൗന്ദര്യവുമായി എത്തുന്ന ഈ താരത്തിന്റെ നായിക രംഗപ്രവേശത്തിനായി ഉറ്റുനോക്കുകയാണ് ആരാധകർ.
സോഷ്യൽ മീഡിയയിൽ ആരാധകർക്കായി നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കുന്ന എസ്തർ മറയൂരിലെ മഡ്ഹൗസ് റിസോർട്ടിൽ എത്തി അവിടെ എൻജോയ് ചെയ്തതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. നിരവധി ആരാധകർ എസ്തർ പങ്കുവെച്ച് പുത്തൻ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.