കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മജീഷ്യൻ ഗോപിനാഥ് മുതുകാടിനു, ഡി.എ.സി നടത്തിപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇതാ മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തിരിക്കുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായത്തിൽ സാമൂഹിക പ്രവർത്തകനും തൃശൂർ സ്വേദേശിയുമായ കെ കെ ഷിഹാബ് കൊടുത്ത പൊതു താത്പര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിനായി കമ്മിഷൻ ഉത്തരവ് വിട്ടത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം സി പി ശിഹാബ് ഗോപിനാഥ് മുതുക്കാടിനെതിരെ തുറന്നു പറയുന്ന വീഡിയോയിൽ സിനിമ സംവിധായകൻ അൽഫോൻസ് പുത്രൻ ഇട്ട കമന്റാണ്. നിമിഷ നേരം കൊണ്ട് സംവിധായകന്റെ കമന്റ് സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റി എന്ന് വേണം പറയാൻ. അദ്ദേഹത്തിന്റെ കമന്റ് ഇങ്ങനെ.
” ഞാൻ ഇടിക്കുമോ എന്ന് സംശയമുള്ളവർ @s.v.krishnasankar @shabare_esh 76 ഇവനോട് ചോദിച്ചാൽ മതി. ഇവന്മാരെ പിടിച്ചെന്ന് തെറ്റിദ്ധരിക്കരുത്. പ്രേമം എന്ന സിനിമയിൽ റോണി വര്ഗീസ് എന്ന കഥാപാത്രം ചെയ്തപ്പോൾ അവന്മാർ എന്നെ ഇടിച്ചിട്ടുണ്ട്. അത് ഞാൻ കട്ട് വിളിക്കുന്നതിന് മുമ്പ് മറന്ന്. കട്ട് വിളിച്ചാൽ അല്ലെ എനിക്ക് എന്റെ സിനിമ എഡിറ്റ് ചെയ്യാൻ പറ്റുള്ളൂ. തമാശയൊക്കെ അവിടെഇരിക്കട്ടെ. പോലീസ് ആൻഡ് വക്കിലിനോട് ഞാൻ അവസാനമായി പറയുകയാണ് ദിലീപ് ചേട്ടന്റെ വീടിന്റെ മുന്നിൽ നിന്ന് മാറണം.
അവിടെയല്ല പോലീസ് സ്റ്റേഷനും കോടതിയും മീഡിയയും കേടന്നുറങ്ങേണ്ട സ്ഥലം. പൾസർ സുനി ദിലീപേട്ടൻ സ്റ്റാർ ആകുന്നതിന് മുമ്പ് മുകേഷേട്ടൻ വീട്ടിൽ നിന്നിട്ടുണ്ട്. ഏതൊരു പ്രൊഡ്യൂസർ ഭാര്യക്കും, നടിക്കും ഭാവനയുടെ ഗതി വന്നിട്ടുണ്ട്. ഭാവനയുടെയും ആസിഫ് അലിയുടെയും ഹണി ബീ സിനിമ ഞാൻ മിനിമം 25 പ്രാവശ്യം കണ്ടിട്ടുണ്ട്. സൂപ്പർ നടിയാണ് ഭാവന. അതുപോലെ ദിലീപേട്ടനും മീനാക്ഷി എന്ന മകളുണ്ട്. ഗോപുസിന്റെ മുന്നിൽ കൂടി നടന്നു പോകുമ്പോ തൊട്ട് കാണുന്നതാണ് മീനാക്ഷിയെ. അതിനും തെളിവ് മുകളിൽ പറഞ്ഞ രണ്ട് കൂട്ടുകാരാണ്. ദിലീപേട്ടൻനും ഭാവനയും ഡാൻസ് കളിച്ച ഹോ സലാമ ഹെയ് ലസ എനിക്ക് ഇഷ്ടമാണ്. നിങ്ങൾ രണ്ട് പേരും ഫോൺ വിളിച്ച് രണ്ടു സിനിമയിൽ അഭിനയിച്ചാൽ തീരാവുന്ന പ്രേശ്നമേ കേരളത്തിലുള്ളു. ദിലീപേട്ടൻ റൺവേ സിനിമയിൽ കാണുന്നത് പോലെ ഉശിരുള്ള ആളാണെങ്കിൽ നേരെ പോയി ആ മാജിക്ക് തെണ്ടിയെ തല്ലണം. “