ഗായത്രി സുരേഷ് അല്ലെ ഇത്..? ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് പ്രിയ താരം..

തൃശ്ശൂർ ഭാഷ പറഞ്ഞുകൊണ്ട് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താര സുന്ദരിയാണ് നടി ഗായത്രി സുരേഷ് . നിരവധി ചിത്രങ്ങളിൽ നടിയായും സഹതാരമായും വേഷമിട്ട ഗായത്രി സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായും വന്നിട്ടുണ്ട്. പല അഭിമുഖങ്ങളിലും ലൈവ് വീഡിയോകളിലും താരം പറയുന്ന കാര്യങ്ങളാണ് കൂടുതൽ ട്രോളുകൾക്ക് കാരണമായി മാറിയിട്ടുള്ളത്.

എന്നാൽ ഇത്തരം ട്രോളുകൾ ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ അവയെ വകവയ്ക്കാതെ സ്ട്രോങ് ആയി നിൽക്കുന്ന ഒരു വ്യക്തി കൂടിയാണ് ഗായത്രി . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്ന ജയിലറിലെ കാവാലയ്യ ഗാനത്തിന് ചുവടുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഗായത്രി . ചിത്രത്തിലെ നായിക തമന്ന തകർത്താടിയ ഗാനത്തിനാണ് ഗായത്രി തന്റെതായ വേർഷൻ കൊണ്ട് വന്നിരിക്കുന്നത്. വീഡിയോ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത് തമന്നയെ കടത്തി വെട്ടി എന്നാണ്.

എന്നാൽ ചിലരാകട്ടേ പതിവ്പോലെ താരത്തിന്റെ വീഡിയോയ്ക്ക് താഴെ മോശം കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ എത്തിയിരുന്നു. ആരും കാണാതിരിക്കാനാണ് എന്ന് തോന്നുന്നു , ഇതോടു കൂടി കാവാല മരിച്ചിരിക്കുന്നു ശുഭം , തൃപ്തിയായി , നീ ഇത് എന്ത് മാങ്ങാത്തൊലിയാ കാണിക്കുന്നേ , ലോ ബഡ്ജറ്റ് തമന്ന , ഏതോ തൊടിയിൽ പോയി കാവലിരിക്കുന്നു , എന്താ വരാത്തത് എന്ന് ഓർത്തിരിക്കാർന്നു , ലെ തമന്ന : മേരാ കാവാല മർഗയ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ ലഭിച്ച രസകരമായ കമന്റുകൾ .

ഗായത്രിയുടെ കാവാലയ്യ ഡാൻസിന് ഇതിനോടകം ഒരു ലക്ഷത്തിലധികം കാഴ്ച്ചക്കാരെ നേടാൻ സാധിച്ചിട്ടുണ്ട്. വീഡിയോ എടുത്തിട്ടുള്ളത് വിബിൻ രവീന്ദ്രനാണ് . 45 മില്യൺ കാഴ്ചക്കാരെയാണ് രജനികാന്ത് പ്രധാന വേഷത്തിൽ എത്തിയ ജയിലറിലെ ഈ ഗാനം നേടിയത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ജയിലറിൽ അതിഥി താരമായി എത്തുന്നു എന്ന വാർത്തകൾ എല്ലാം പുറത്തു വന്നിരുന്നു.

https://youtu.be/NeROxrbp6c8