മദ്യവില്പനയെ കുറിച്ച് പഠിക്കാൻ കേരളത്തിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഗോവയിലേക്ക്..

ഗോവയിലെ മദ്യം കച്ചവടത്തെ കുറിച്ച് പഠിക്കാൻ കേരളത്തിൽ എക്സൈസ് വകുപ്പ് പഠന യാത്രക്കായി ഒരുങ്ങുകയാണ്. മദ്യ കച്ചവടത്തെ കുറിച്ച് പഠിക്കാൻ കേരള എക്സൈസ് വകുപ്പ് ഗോവയിലെ രണ്ട് ഉദ്യോഗസ്ഥനമ്മരെയാണ് ഗോവയിലേക്ക് അയക്കുന്നത്. ഗോവ സംസ്ഥാനത്തിലെ ലൈസൻസിംഗ്, മദ്യനികുതി, മദ്യശാലകളെയും കുറിച്ചും പബ്ബുകളെ കുറിച്ചും അതിന്റെ പ്രവർത്തന രീതിയെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥർ പോകാൻ തയ്യാറെടുത്തിരിക്കുന്നത്.

ഗോവയിലെ മദ്യവില്പന രീതി അവിടത്തെ ടൂറിസം മേഖലയിലെ വളരെ നല്ല രീതിയിൽ പുരോഗമിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് കേരളത്തിന്റെ കണ്ടെത്തലുകൾ. ഗോവ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചെറുകിട മദ്യ വില്പന ശാലകളെ കുറിച്ചും അതിന്റെ കേന്ദ്രങ്ങളുടെ പ്രവർത്തന രീതികളെ കുറിച്ചും പഠിക്കാൻ വേണ്ടി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കുറച്ച് ഉദ്യോഗസ്ഥരെ ബാംഗ്ലൂറിലേക്ക് അയച്ചിരുന്നു.

എന്നാൽ ആ കമ്മീഷനർ വിശദമായ റിപ്പോർട്ടുകൾ നൽകിട്ടും ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാനുള്ള നീക്കം ചില വിവാദങ്ങളെ തുടർന്ന് ആ ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ബ്രൂവറികൾ സ്ഥാപിക്കാൻ വേണ്ടി ചില കമ്പനി സർക്കാർ പ്രാഥമികനുമതി നൽകിയെങ്കിലും അതിൽ ചില അഴിമതികൾ നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിവാദം കോടതിയിൽ വരെ എത്തുകയും പിന്നീട് ഈ പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു.

ഇതിനു ശേഷം ഇപ്പോളാണ് കേരള സർക്കാർ വകുപ്പിൽ അടങ്ങുന്ന എക്സൈസിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെ ഗോവയിലേക്ക് അവിടത്തെ മദ്യവില്പനയെ കുറിച്ച് പഠിക്കാനും മാതൃകയാക്കാനും വിടുന്നത്. കേരളത്തിലെ ടൂറിസം കുറച്ചു കൂടി പുരോഗമിക്കാൻ വേണ്ടിയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.