ബ്ലാക്ക് മിനി സ്കേർട്ടിൽ തിളങ്ങി നടി ഗോപിക രമേശ് ; കോളേജ് ആർട്സ് ഫെസ്റ്റിന് മുഖ്യാതിഥിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു …

വെറും രണ്ട് കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുകയും സൂപ്പർതാരങ്ങൾ ആരുമില്ലാതെ തന്നെ 50 കോടിയിലധികം കളക്ഷൻ സ്വന്തമാക്കുകയും ചെയ്ത മലയാള ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ . ഗിരീഷ് എ ഡി യുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത് മാത്യു തോമസ്, അനശ്വര രാജൻ എന്നിവരാണ് . ചിത്രം വമ്പൻ ഹിറ്റായതോടെ ഈ താരങ്ങളുടെയും കരിയറിൽ വലിയ നേട്ടങ്ങളാണ് സംഭവിച്ചത്. ഇരുവരുടെയും കരിയറിലെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു ഈ ചിത്രം .

കേന്ദ്ര കഥാപാത്രങ്ങൾ ഇവരായിരുന്നു എങ്കിലും ഒട്ടേറെ പുതുമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നിരുന്നു. അവർക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു. ഇതിൽ ഒരു താരമാണ് ഗോപിക രമേശ്. ചിത്രത്തിൽ മാത്യു തോമസ് അവതരിപ്പിച്ച ജയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായി എത്തുന്ന സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഗോപിക അവതരിപ്പിച്ചത്. മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ട് ഗോപികയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി.

ഈയൊരു ഒറ്റ വേഷത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഈ താരത്തിന് സാധിച്ചു . പിന്നീട് മലയാളത്തിന് പുറമേ തമിഴിൽ നിന്നും ഗോപികയ്ക്ക് അവസരങ്ങൾ ലഭിച്ചു . തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനുശേഷം ഫോർ എന്ന മലയാള ചിത്രത്തിലും സുഴൽ ദി വോർട്സ് എന്ന  തമിഴിലെ ഒരു ഹിറ്റ് വെബ് സീരീസിലും ഗോപിക വേഷമിട്ടു. അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും ഗോപിക സജീവമാണ്.

ഒരു കോളേജിന്റെ ആർട്സ് ഫെസ്റ്റിവലിന് മുഖ്യാതിഥിയായി എത്തിയത് ഗോപിക രമേശ് ആയിരുന്നു. മലപ്പുറത്തെ പ്രിയദർശിനി കോളേജിലേക്ക് ആണ് ഇക്കഴിഞ്ഞ ദിവസം അതിഥിയായി ഗോപിക പോയത്. ബ്ലാക്ക് കളർ മിനിസ്കർട്ടിൽ ആയിരുന്നു താരം ഈ ചടങ്ങിൽ എത്തിയത്. മികച്ച സ്വീകരണം ആണ് വിദ്യാർത്ഥികൾ ഗോപികക്കായി നൽകിയത്. ഇവിടെ നിന്നുള്ള താരത്തിന്റെ ഫോട്ടോസും വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.