ഒരിക്കൽക്കൂടി ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ഗോപിക രമേഷ് ; ഹോട്ടി എന്ന കമന്റ് നൽകി നടി നന്ദന വർമ്മ …

തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിച്ച തണ്ണീർ മത്തൻ ദിനങ്ങൾ. ചെറിയ ബഡ്ജറ്റിൽ ഷൂട്ട് ചെയ്‌ത്‌ ഇറങ്ങിയ ചിത്രം ഗിരീഷ് എഡിയാണ് സംവിധാനം ചെയ്തത്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ഈ ചിത്രം തിയേറ്ററുകളിൽ അമ്പത് കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു.


നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രം സ്കൂൾ പ്ലസ് ടു കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്. ചിത്രത്തിൽ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായി അഭിനയിച്ച പുതുമുഖ താരമായിരുന്നു ഗോപിക രമേശ്. സ്റ്റെഫി എന്ന ജൂനിയർ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ ഗോപിക അവതരിപ്പിച്ചത്. ഒരു വികാരവുമില്ലാത്ത കാമുകി എന്ന് നായകൻ വിശേഷിപ്പിക്കുന്ന ഈ താരം ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിരുന്നു.

ഗോപികയ്ക്ക് ഈ ചിത്രത്തിനു ശേഷവും നിരവധി അവസരങ്ങൾ വന്നുചേർന്നു.  വാങ്ക് , ഫോർ എന്നീ മലയാളം സിനിമകളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. തമിഴിൽ താരത്തിന് ലഭിച്ചത് മികച്ച ഒരു വേഷമായിരുന്നു. സുഴൽ ദി വോർട്സ് എന്ന വെബ് സീരിസിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് വമ്പൻ താരങ്ങൾക്കൊപ്പം തിളങ്ങുവാൻ ഗോപികയ്ക്ക് അവസരം ലഭിച്ചു.

പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോഷൂട്ടിലെ ഗ്ലാമറസ് മോഡലായി ശോഭിക്കാറുള്ള ഒരു താരമാണ് ഗോപിക. ഗോപികയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നീല നിറത്തിലെ ഗൗണിൽ ഗ്ലാമറസ്സായി ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് താരം. ഗോപികയുടെ ഈ ചിത്രങ്ങൾക്ക് താഴെ നടി നന്ദന വർമ്മ കമൻറ് നൽകിയത് ഹോട്ടി എന്നാണ്. ഗോപികയുടെ ഈ മനോഹരമായ ചിത്രങ്ങൾ പ്ലാൻ ബി ആക്ഷൻസിന് വേണ്ടി പകർത്തിയത് ജിബിൻ ആണ് . അരുൺ ദേവാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. ഗോപികയെ മേക്കപ്പ് ചെയ്തത് വിജിത വിക്രമൻ ആണ് .