സോഷ്യൽ മീഡിയയിൽ ഹണി റോസ് എന്ന താരത്തെ വെല്ലാൻ ഇത് മലയാള സിനിമയിൽ മറ്റു നായികമാർ ഇല്ല എന്ന് തന്നെ പറയേണ്ടിവരും. തൻറെ 31 ആം വയസ്സിലും അതീവ ഹോട്ട് , ഗ്ലാമറസ് ലുക്കുകളിൽ ആണ് ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്. മലയാളം തെലുങ്ക് ഭാഷാ ചിത്രങ്ങളിലാണ് താരം കൂടുതലായും നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിലേറെ താരം സജീവമായിരിക്കുന്നത് ഉദ്ഘാടന ചടങ്ങുകളിൽ ആണെന്ന് പറഞ്ഞാലും തെറ്റില്ല. അഭിനയ ജീവിതത്തിൻറെ തിരക്കുകളിൽ ആണെങ്കിലും താരം നിരവധി ഉദ്ഘാടന ചടങ്ങുകളിൽ ആണ് ഓടിനടന്ന് പങ്കെടുക്കാറുള്ളത്.
ഇനി ഹണി റോസിന്റെതായി പുറത്തിറങ്ങാൻ ഉള്ളത് ശങ്കർ രാമകൃഷ്ണന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന റാണി എന്ന മലയാള സിനിമയാണ്. ഈ അടുത്തിടെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ പൂക്കാലം എന്ന ചിത്രത്തിലും ഹണിറോസ് വേഷമിട്ടിരുന്നു. പക്ഷേ ചിത്രം വേണ്ടത്ര വിജയം നേടിയില്ല.തെലുങ്കിൽ താരത്തിന്റേതായി ഒരു ചിത്രം ചിത്രീകരണം ആരംഭിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ ഹണിയുടെ ഉദ്ഘാടന വീഡിയോകൾ ഒന്നും തന്നെ കാണാനില്ല. എന്നാൽ ആരാധകർക്കും മുന്നിലേക്ക് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തൻറെ പുത്തൻ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഹണിയുടെ ഈ പുത്തൻ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഇബ്രു മീഡിയ കിംഗ്സ് ആണ് .ബ്ലാക്ക് കളർ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായ എത്തിയ താരം തലയിൽ ഒരു തൊപ്പി കൂടി ധരിച്ച് ഒരു മദാമ്മ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിട്ടുള്ളത് ഹോളിവുഡ് നായികയെ പോലെയുണ്ട് എന്നാണ്. ഹെയർ സ്റ്റൈൽ മേക്കപ്പ് നിർവഹിച്ചിട്ടുള്ളത് രാഹുൽ നമോ ആണ് . ഹണി ധരിച്ചിരിക്കുന്നത് മാൻ ബോട്ടിക്കിന്റെ കോസ്റ്റ്യൂം ആണ് .