മുപ്പത്താറിലും ഹോട്ടായി നടി ഹുമ ഖുറേഷി ; പ്രായത്തെ വെല്ലുന്ന ലുക്കുമായി താരം !!! ചിത്രങ്ങൾ കാണാം ….

ബോളിവുഡ് ചിത്രമായ ഗ്യാങസ് ഓഫ് വാസസെയ്പൂർ’ എന്നതിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ച താരമാണ് നടി ഹുമ ഖുറേഷി . മിക്ക നടിമാരെയും പോലെ ഹുമ ഖുറേഷിയും ആദ്യം ശോഭിച്ചത് മോഡലിംഗ് രംഗത്ത് തന്നെയാണ്. പിന്നീട് പരിസ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് സിനിമയിലേക്ക് എത്തിപ്പെടുകയും ചെയ്തു താരമാണ് ഹുമ . താരത്തെ അജിത് നായകനായ ബില്ല 2-വിൽ നായികയായി ഓഡിഷൻ ചെയ്യപ്പെട്ടിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.

ബോളിവുഡിൽ കരിയറിന് തുടക്കം കുറിച്ച താരം അവിടെ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. മലയാള സിനിമയിലും താരം നായികയായി വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയ വൈറ്റ് എന്ന ചിത്രത്തിലാണ് ഹുമ നായികയായത്. പക്ഷേ ഈ ചിത്രം തീയറ്ററുകളിൽ പരാജയമായിരുന്നു നേരിട്ടത്. കാല എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് ഹുമ  വല്ലിമൈ എന്ന അജിത് ചിത്രത്തിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

ഹുമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ ഡബിൾ എക്സ്.എൽ, മോണിക്ക ഓ മൈ ഡാർലിംഗ് എന്നിവയാണ്. ചില വെബ് സീരീസുകളിലും താരം വേഷമിട്ടിരുന്നു. ഒരു ഗ്ലാമറസ് പരിവേഷം സിനിമയ്ക്ക് പുറത്തും ഉള്ള ഒരു താരമാണ് ഹുമ. പലപ്പോഴും ഹുമയുടെ ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ ഞെട്ടിയിട്ടുണ്ട്. ഫാഷൻ സെൻസിൽ മുപ്പത്താറുകാരിയായ ഹുമ ഒട്ടും പിന്നിൽ അല്ല.

ഹുമയെ പോലെ ഹോട്ടായ ഒരു നടി ബോളിവുഡിൽ വേറെയുണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന വിധത്തിൽ പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കിൽ എത്തിയ ഹുമയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രോഹൻ പിങ്ങലയയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ഹുമ ധരിച്ചിരിക്കുന്നത് ഫാഷൻ ബ്രാൻഡായ സാറയുടെ ഔട്ട് ഫിറ്റാണ്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അജയ് വിശ്വാസ് റാവു ആണ്.