സർക്കാർ കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെടുത്ത കേസിൽ എസ് എഫ് ഐ നേതാവ് കെ വിദ്യാ അറസ്റ്റിലായി. വിദ്യയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത് നീലേശ്വരം പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ്. വിദ്യയെ ചോദ്യം ചെയ്തത് കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ്. പോലീസ് ആദ്യം നിർദ്ദേശിച്ചിരുന്നത് കഴിഞ്ഞ ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ ആയിരുന്നു എന്നാൽ പിന്നീട് ആരോഗ്യകാരണങ്ങളെ തുടർന്ന് ഹാജരാക്കേണ്ട തീയതി ഇന്നേക്ക് മാറ്റുകയായിരുന്നു.
വ്യാജമായി തയ്യാറാക്കിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം ഗവൺമെൻറ് കോളേജിൽ ജോലി നേടി എന്നാണ് കേസ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലാണ്. അന്വേഷണത്തിന് ഭാഗമായി പ്രിൻസിപ്പലിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് ഒപ്പം രേഖകളും പരിശോധന നടത്തുകയാണ്. എന്നാൽ അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്താനായി കെ വിദ്യയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സർട്ടിഫിക്കറ്റുകൾ കണ്ടെത്തുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. വിദ്യ അഗളി പോലീസിന് മൊഴി നൽകിയത് ഒറിജിനൽ സർട്ടിഫിക്കറ്റ് നശിപ്പിച്ചു കളഞ്ഞു എന്നാണ്. വ്യാജ രേഖകൾ തയ്യാറാക്കി കൊണ്ട് കരിന്തളം ഗവൺമെൻറ് കോളേജിൽ ഒരു വർഷം കെ വിദ്യ ജോലി ചെയ്തിരുന്നു.