തമിഴ് ഗാനത്തിന് സാരിയിൽ ചുവടുവെച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി… വീഡിയോ കാണാം…

പ്രേക്ഷകർ എന്നും ഏറെ ആകാംക്ഷ കാണിക്കുന്ന ഒരു കാര്യമാണ് സിനിമ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയുന്നതിന് . ഈ താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളും സിനിമയിൽ ശോഭിക്കുമോ എന്നറിയാൻ ഏറെ താൽപരനാണ് ഓരോ സിനിമ പ്രേമിയും. ഒട്ടുമിക്ക താരങ്ങളുടെയും മക്കൾ തങ്ങളുടെ മാതാപിതാക്കളുടെ പാദ പിന്തുടർന്ന് അഭിനയരംഗം തന്നെ തിരഞ്ഞെടുക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. കുറവ് ആളുകൾ മാത്രമാണ് സിനിമയിലേക്ക് എത്താതെ മറ്റു പ്രൊഫഷനുകൾ തിരഞ്ഞെടുക്കുന്നുള്ളൂ.

മലയാളി പ്രേക്ഷകർ ഏറെ ചിരിപ്പിച്ചിട്ടുള്ള ഒരു ഹാസ്യ നായികയാണ് നടി ബിന്ദു പണിക്കർ . സീരിയസ് റോളുകൾ കൈകാര്യം ചെയ്ത് കരിയറിന് തുടക്കം കുറിച്ച ബിന്ദു പണിക്കര ഹാസ്യ വേഷങ്ങളിലേക്ക് ചുവടുവയ്ക്കുകയും പിന്നീട് മലയാളി പ്രേക്ഷകഹൃദയങ്ങളിൽ അനായാസം മികച്ച ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ബിന്ദു പണിക്കരുടെ ഭർത്താവ് മരണപ്പെട്ടിരുന്നു , ഈ ബന്ധത്തിൽ താരത്തിന് ഒരു മകളും ഉണ്ട് . കല്യാണി ബി നായർ എന്നാണ് ബിന്ദു പണിക്കരുടെ മകളുടെ പേര്.

പിന്നീട് ബിന്ദു മലയാളത്തിലെ ശ്രദ്ധേയ താരമായ നടൻ സായി കുമാറുമായി വിവാഹിതയാകുകയായിരുന്നു. മലയാളി പ്രേക്ഷകർ ഇപ്പോൾ ഏറെ ആകാംക്ഷയോടെ ഒറ്റുനോക്കി കൊണ്ടിരിക്കുന്നത് കല്യാണിയുടെ അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പാണ്. സായികുമാറിനും ബിന്ദു പണിക്കർക്കും ഒപ്പം നിരവധി tiktok വീഡിയോസിൽ കല്യാണി സജീവമായിരുന്നു. താരം തനിച്ച് വീഡിയോകൾ എടുക്കുന്നതിന് ആരംഭിച്ചു. മികച്ച കൂടിയായ കല്യാണി തൻറെ ഡാൻസ് വീഡിയോസ് ആയിരുന്നു കൂടുതലായും പോസ്റ്റ് ചെയ്യുന്നത്. ഉപരി പഠനത്തിൻറെ ഭാഗമായി താരം ഇപ്പോൾ താമസിക്കുന്നത് യുകെയിൽ ആണ് .

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമായ കല്യാണി അവിടെ നിന്നും നിരവധി വീഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കല്യാണി പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മന്ന എലിസബത്ത് എന്ന തൻറെ സുഹൃത്തിനൊപ്പം ആണ് കല്യാണി ഇത്തവണ ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിക്രം നായകനായി എത്തിയ ജെമിനി എന്ന തമിഴ് ചിത്രത്തിലെ ഓപ്പോഡ് എന്ന ഗാനത്തിനാണ് ഇരുവരും അതിമനോഹരമായ നൃത്ത ചുവടുകൾ വെച്ചിട്ടുള്ളത്.