ഹാസ്യ വേഷങ്ങൾ ചെയ്ത് ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. മലയാളം ചലച്ചിത്ര ലോകത്തെ ഹാസ്യ നടന്മാരുടെ പട്ടിക വളരെ നീണ്ടതാണ് എന്നാൽ പകരം ഹാസ്യ നടിമാരെ എടുക്കുകയാണെങ്കിൽ അത് വളരെ ചുരുങ്ങിയത് ആയിരിക്കും. നായികമാരായി തിളങ്ങുന്നവർ ഏറെയാണെങ്കിലും ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നായികമാർ ചുരുക്കമേ ഉള്ളൂ. മലയാളത്തിലെ ചുരുക്കം ചില ഹാസ്യ നായികമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിമാരിൽ ഒരാളാണ് ബിന്ദു പണിക്കർ . ബിന്ദു പണിക്കൽ ആദ്യമായി അഭിനയിക്കുന്നത് 1992 ൽ പുറത്തിറങ്ങിയ കമലദളം എന്ന ചിത്രത്തിലാണ്.
സീരിയസ് റോളുകളും സഹനടി വേഷങ്ങളുമാണ് കരിയറിന്റെ ആരംഭത്തിൽ ഈ താരത്തെ തേടിയെത്തിയിരുന്നത്. ബിന്ദു പണിക്കർ എന്ന താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത് സൂപ്പർമാൻ , ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ ചിത്രങ്ങളാണ്. ഈ രണ്ടു ചിത്രങ്ങളിലും താരം അവതരിപ്പിച്ച ഹാസ്യ വേഷങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. 1998 ആയിരുന്നു താരം വിവാഹിതയാകുന്നത്. ഒരു മകളും ഉണ്ട് താരത്തിന് . 2007ൽ താരത്തിന്റെ ഭർത്താവ് മരണപ്പെടുകയായിരുന്നു.
കല്യാണി ബി നായർ എന്നാണ് താരത്തിന്റെ മകളുടെ പേര്. ബിന്ദു പണിക്കരെ പിന്നീട് 2009ൽ നടൻ സായികുമാർ വിവാഹം ചെയ്തിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഒറ്റുനോക്കി കൊണ്ടിരിക്കുകയാണ് കല്യാണിയുടെ സിനിമയിലേക്കുള്ള ചുവട് വയ്പ്പ് . അമ്മയെപ്പോലെ തന്നെ മകളും അഭിനയ രംഗത്ത് ശോഭിക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കുന്നത്. അമ്മയ്ക്കും രണ്ടാനച്ഛൻ സായികുമാറിനും ഒപ്പം നിരവധി tiktok വീഡിയോസിൽ കല്യാണി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ വേഗം വൈറലായി മാറുവാനും ഈ താരത്തിന് സാധിച്ചു. ഒപ്പം തൻറെ ആരാധകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും .
ഉപരിപഠനത്തിന്റെ ഭാഗമായി കല്യാണി ഇപ്പോൾ ലണ്ടനിലാണ്. ലണ്ടനിൽ എത്തിയ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ താരം പുതിയൊരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. മിനി സ്കേർട്ട് ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.