ഹോട്ട് ലുക്കിൽ എത്തി നടി  കീർത്തി സുരേഷിൻറെ ചിത്രങ്ങൾക്ക് താഴെ നെഗറ്റീവ് കമന്റുകളുടെ ആറാട്ട്…!

മലയാളത്തിലെ ശ്രദ്ധേയ താരമായിരുന്ന നടി മേനകയുടെയും ചലച്ചിത്ര നിർമ്മാതാവ് സുരേഷിന്റെയും ഇളയ മകളാണ് നടി കീർത്തി സുരേഷ് . മാതാപിതാക്കളുടെ പാത പിന്തുടർന്ന് ചെറുപ്രായത്തിലെ തന്നെ സിനിമ രംഗത്തേക്ക് കടന്നുവന്ന താരമാണ് കീർത്തി. ബാലതാരമായി തുടക്കം കുറിച്ച കീർത്തി പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അഭിനയം താൽക്കാലികമായി നിർത്തുകയും പഠനം പൂർത്തീകരിച്ച ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. നായികയായി രംഗപ്രവേശനം ചെയ്ത കീർത്തി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിടുകയും ദേശീയ അവാർഡ് വരെ കരസ്ഥമാക്കുകയും ചെയ്തു.

മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷമിട്ട കീർത്തി തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി ഇപ്പോൾ മാറിക്കഴിഞ്ഞു. സിനിമകളിൽ എല്ലാം തന്നെ നാടൻ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കീർത്തിയെ അതുപോലെ തന്നെയാണ് സ്ക്രീനിന് പുറത്തും കാണാൻ സാധിച്ചിരുന്നത്. അക്കാരണം കൊണ്ട് തന്നെ താരത്തിന്റെ ആരാധകരായി മാറിയ നിരവധി പേരുണ്ട് . എന്നാൽ പിന്നീട് ഗ്ലാമറസ് ആയും താരം സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കീർത്തി പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്ക് താഴെ വന്ന കമൻറുകളിൽ കൂടുതലും നെഗറ്റീവ് ആണ് . താരം ചിത്രങ്ങളിൽ ഹോട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ കൂടുതൽ പേരും കമൻറ് ചെയ്തത് ആ പഴയ കീർത്തിയായിരുന്നു സുന്ദരി , നിങ്ങൾക്ക് ഇത് ചേരുന്നില്ല , സൗന്ദര്യവും ക്യൂട്ട്നെസും നഷ്ടപ്പെട്ടു എന്നിങ്ങനെയെല്ലാമാണ് .

എന്നാൽ അതേസമയം ചിലർ നല്ല കമന്റുകളും നൽകിയിട്ടുണ്ട്. സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് ആർച്ച മെഹതയാണ് . താരത്തെ മേക്കപ്പ് ചെയ്തിട്ടുള്ളത് കജോൾ മുളനിയാണ്. ഫോട്ടോസ് പകർത്തിയിട്ടുള്ളത് ദിനേശ് അഹൂജയാണ്. കീർത്തിയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ദസറ ആണ് . നാനിയാണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. മാർച്ച് 30നാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.