സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച് നടി കീർത്തി സുരേഷ് ; മുംബൈയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

ദിലീപ് പ്രധാന വേഷത്തിൽ എത്തിയ കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്.  തെന്നിന്ത്യയിൽ നായികയായി എൺപതുകളിൽ തിളങ്ങി നിന്ന നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളായ കീർത്തി. മാതാപിതാക്കളുടെ പിന്തുടർന്ന് താരവും ചലച്ചിത്ര ലോകം തന്നെ തന്റെ കരിയർ ആയി തിരഞ്ഞെടുത്തു.


കീർത്തിയുടെ ഈ തീരുമാനം വലിയൊരു ശരിയായിരുന്നു എന്ന് താരം പിന്നീട് തെളിയിക്കുകയും ചെയ്തു. കീർത്തി എന്ന അഭിനേത്രിയുടെ മികച്ച പ്രകടനങ്ങളാണ് ഓരോ വർഷം കഴിയുംതോറും പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ബാലതാരമായി ഒന്നുരണ്ട് ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷം പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കീർത്തി പത്ത് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയത്.  മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി വേഷമിട്ട് കൊണ്ടായിരുന്നു പിന്നീട് കീർത്തി രംഗപ്രവേശനം ചെയ്തത്.  പിന്നീട് താരത്തിന്റെ കരിയറിൽ ഉയർച്ചകൾ മാത്രമാണ് ഉണ്ടായിരുന്നുള്ളൂ.

കീർത്തി ഇപ്പോൾ കൂടുതൽ സജീവമായി നിലകൊള്ളുന്നത് തമിഴിലും തെലുങ്കിലും ആണെങ്കിലും ഇടയ്ക്ക് ചില മലയാള ചിത്രങ്ങളും ചെയ്യാറുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ്  ഒരു തവണ നേടി കഴിഞ്ഞ കീർത്തി വരും വർഷങ്ങളിലും അത് നേടാൻ സാധ്യതയുള്ള താരം കൂടിയാണ്. നാനീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദസരയാണ് കീർത്തി നായികയായി അഭിനയിക്കുന്ന അടുത്ത സിനിമ . വാശിയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

എത്രയൊക്കെ സിനിമ തിരക്കുകളിൽ ആണെങ്കിലും കീർത്തി തന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പം സമയം ചിലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. കൂട്ടുകാരികൾക്ക് ഒപ്പം ഈ കഴിഞ്ഞ ദിവസം  കീർത്തി സുരേഷ് മുംബൈയിൽ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. “ക്രേസി കൂട്ടുകാരും വിഡ്ഢിത്തവും” എന്ന് കുറിച്ചുകൊണ്ടാണ് കീർത്തി തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ചിത്രങ്ങൾ കണ്ട് തമിഴ് ആരാധകർ ഏത് ഡ്രെസ്സിലും തലൈവി സൂപ്പറാണെന്ന് കമന്റും ഇട്ടിട്ടുണ്ട്.