മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയരായ ഒട്ടേറെ നടന്മാരെ അണിനിരത്തിക്കൊണ്ട് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് ഖജരാഹോ ഡ്രീംസ്. നീണ്ട വർഷങ്ങൾക്കു ശേഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒരു റോഡ് മൂവി കൂടിയാണ് ഈ ചിത്രം . ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്.
അർജുൻ അശോകൻ , ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരാണ് ഖജരാഹോ ഡ്രീംസിന്റെ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്നത്. ഇവരെ കൂടാതെ അതിഥി രവി , ചന്തുനാഥ്, ധ്രുവൻ , രാജ് അർജുൻ , വർഷാ വിശ്വനാഥ്, നയന സർവർ എന്നിവരും ചിത്രത്തിൻറെ പ്രധാന താരനിരയിൽ അണിനിരക്കുന്നു. റിലീസ് ചെയ്ത ടീസർ കണ്ടു പ്രേക്ഷകർ സമ്മിശ്ര പ്രതികരണമാണ് നൽകുന്നത്. മലയാളത്തിലെ ഒരു ശ്രദ്ധേയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത് കൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്.
ഖജുരാഹോ ഡ്രീംസ് എന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് സേതു ആണ് . ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് കെ നാസർ ആണ് . ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് ഗോപി സുന്ദർ ആണ് . ഹരിനാരായണനാണ് ഗാനങ്ങളുടെ രചയിതാവ്. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് പ്രദീപ് നായരും എഡിറ്റിംഗ് ചെയ്തത് ലിജോ പോളും ആണ്.