ബോളിവുഡ് സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറിയ സിനിമയും എന്നാൽ സൗത്ത് ഇന്ത്യൻ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ സലിയ സിനിമയുമാണ് ഈ മാസം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം KILL. കാരണം ചിത്രത്തിൻ്റെ നിർമ്മാണ ചിലവ് 20 കോടിയോളം രൂപയാണ്.
ഇറങ്ങുന്ന സിനിമകളെല്ലാം താരപര്യവേഷം പോലും നോക്കപ്പെടാതെ പരാജയങ്ങൾ മാത്രം നേരിട്ടു കൊണ്ടിരിക്കുകയാണ് ബോളിവുഡ് സിനിമകൾ. ഇതിനിടക്കാണ് 20 കോടി ബഡ്ജറ്റിൽ താരപര്യവേഷമില്ലാത്ത പുതുമുഖങ്ങളെ അണിനിരക്കി നിർമിച്ച ചിത്രത്തിന് ഇന്ത്യ ഒട്ടാകെ ജനപ്രീതി ലഭിക്കുന്നത്
High power Action mode ൽ പുറത്തിറങ്ങിയ ചിത്രം രചന,സംവിധാനം ചെയ്തിരിക്കുന്നത് നാഗേഷ് ഭട്ട് ആണ്.കരൺ ജോഹർ, ഗുണീത് മോംഗ, അപൂർവ മേത്ത, അച്ചിൻ ജെയിൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാണം.
നായകനായി ലക്ഷ്യയും പ്രേക്ഷക മനം കീഴടക്കിയ വില്ലനായി രാഘവ് ജുയലും അസാധ്യ പ്രകടനം കാഴ്ച്ചവച്ച ചിത്രത്തിൻ്റെ ഷൂട്ടിംഗ് സ്ക്രീനിംഗുമെല്ലാം 2023 ഓടെ കഴിഞ്ഞതാണെങ്കിലും റിലീസ് 2024 ലേക്ക് വൈകുകയായിരുന്നു, ചിത്രം ഇതിനോടകം തന്നെ 42 കോടിയോളം കളക്ഷൻ നേടിക്കഴിഞ്ഞിരിക്കുന്നു. തീയറ്ററുകളുടെ എണ്ണം ആദ്യ ആഴ്ച്ചകളിൽ കുറവായിരുന്നു എങ്കിലും.
ചിത്രത്തിൻ്റെ kill ott release ന് ശേഷവും തീയറ്ററുകളിൽ യുവാക്കളെ ആകർഷിക്കുന്ന repeat value നൽകാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഫഹദ് ഫാസിലിൻ്റെ ആവേശം സിനിമക്കായിരുന്നു. Avesham ott release ന് ശേഷവും തീയറ്ററുകളിലേക്ക് പ്രേക്ഷക തിരക്ക് കുറയാതിരുന്നത്.