വിജയ് സേതുപതിയുടെ 50-ാം ചിത്രമായി തീയറ്ററിൽ ഇറങ്ങിയ ചിത്രമാണ് മഹാരാജ. ചിത്രം കണ്ട് ഇഷ്ടപ്പെട്ട ദളപതി വിജയ് ചിത്രത്തിൻ്റെ സംവിധായകനായ നിധിലൻ സ്വമിനാധനെ നേരിട്ട് അഭിനദിച്ചിരിക്കുകയാണ്.
വിജയ് സേതുപതിയുടെ 50-ാം ചിത്രവും ആദ്യ സോളോ 100 കോടി ചിത്രവുമാണ് മഹാരാജ. എല്ലാത്തരം പ്രേക്ഷകരെയും ഒരേ പോലെ സംതൃപ്തി നൽകിയ സിനിമ ഇന്ത്യ ഒട്ടാകെ പ്രശംസ നേടിയിരുന്നു. പ്രതിനായകനായി അനുരാഗ് കശ്യപും ഉള്ളത് കൊണ്ട് ചിത്രത്തിന് കിട്ടിയ പാൻ ഇന്ത്യറീച്ച് ott release ലും പ്രതിഫലിക്കുന്നുണ്ട്. Netflix ലാണ് maharaja ott release ചെയ്തിരിക്കുന്നത്.
ചിത്രം കണ്ട് ഇഷ്ടപ്പെട്ട് വിജയ് തന്നെ നേരിട്ട് വിളിച്ച് അഭിനന്തിക്കുകയും ചെയ്തിരിക്കുകയാണ് സംവിധായകൻ Nidhilan Swaminadhan നെ . നിഥിലൻ തന്നെയാണ് ഈ സന്തോഷവാർത്താ തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതും.
വിജയുടെ വാക്കുകളോട് നന്ദിയുണ്ടെന്നും ഈ സ്നേഹത്തിനും പ്രോബാഹനത്തിനും ഒരുപാട് നന്ദിയുണ്ടെന്നും നേരിട്ട് കാണാൻ സാധിച്ചുള്ള സന്തോഷവും സംവിധായകൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.