മഹാരാജാ ഹിന്ദിയിലേക്ക് . ഈ സൂപ്പർ താരം റൈറ്റ്സ് വാങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മഹാരാജ.വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും അദ്ദേഹത്തിൻറെ അമ്പതാമത്തെ ചിത്രമായ മഹാരാജ തന്നെയാണ് . ഒരേസമയം തിയേറ്റർ വിജയവും അതേപോലെതന്നെ ക്രിറ്റിക്സ് റിവ്യൂയിലും മുന്നോട്ട് എത്തിയ ചിത്രത്തിൻറെ റിമേക്ക് റൈറ്റ്സ് ഇപ്പോൾ ഹിന്ദിയിലേക്ക് വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

maharaja-tamil-hindi-remake

ഏറ്റവും കൂടുതൽ സൗത്ത് ഇന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട വർഷങ്ങളാണ് ഈ അടുത്തുണ്ടായിരുന്നത്. ഹിന്ദി സൂപ്പർതാരം അക്ഷയ്കുമാർ ഇക്കാരണം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നു .എന്നാൽ മഹാരാജയുടെ ബോളിവുഡ് റിമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത് സൂപ്പർതാരം അമീർഖാൻ ആണെന്നാണ് റിപ്പോർട്ടുകൾ . അമീർഖാനാണ് ഹിന്ദി റിമിക്ക് ചെയ്യാൻ പോകുന്നത് എന്ന വാർത്ത ആരാധകർക്കിടയിൽ ഓളം സൃഷ്ടിച്ചിരിക്കുകയാണ്.ചിത്രത്തിന് നേരിട്ടുള്ള ഒരു കോപ്പി പകർപ്പ് എന്നതിലുപരി അമീർഖാൻ മൂവി എന്ന രീതിയിൽ വ്യത്യസ്തമായ മേക്കിങ് ഉണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

maharaja-tamil-movie-remake

അതേസമയം തന്നെ ബോളിവുഡ് സൂപ്പർസ്റ്റാറുകൾക്ക് പിടിച്ചുനിൽക്കാൻ സൗത്ത് ഇന്ത്യൻ സിനിമ റീമേക്കുകൾ അനിവാര്യമാണെന്ന് പരിഹാസ പോസ്റ്റുകളും നിറഞ്ഞു വരുന്നുണ്ട് .അമീർഖാൻ്റെ അവസാനം ഇറങ്ങിയ ചിത്രവും ഒരു ഹോളിവുഡ് സിനിമയുടെ റീമേക് ആയിരുന്നു. ഏറ്റവും അവസാനം ബോളിവുഡിൽ ഇറങ്ങിയ റിമേക്ക് ചിത്രമായ അക്ഷയ്കുമാറിന്റെ Sarfira  യുടെ പരാജയം ഏവരും ചർച്ചയാക്കിയ ഒന്നാണ് .ചിത്രം തമിഴ് നടൻ സൂര്യ അഭിനയിച്ച ചിത്രം Soorarai Potru ൻ്റെ റിമേക്ക് ആയിരുന്നു