മ്യൂസിക് ആൽബങ്ങളിലൂടെ വേഷമിട്ട് കൊണ്ട് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നടി മാളവിക മേനോൻ. പിന്നീട് സിനിമയിലേക്ക് ചുവട് വച്ച താരം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും 2012-ൽ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയും ചെയ്തിരുന്നു. പിന്നീട് പ്രധാന വേഷങ്ങൾ ലഭിക്കുന്നത് കുറവായിരുന്നു എങ്കിലും നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.
2018 മുതൽ താരത്തിന്റെ കരിയറിൽ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി. മാളവിക പിന്നീട് തനിക്ക് ലഭിക്കുന്ന വളരെ ചെറിയ റോളുകൾ പോലും ഭംഗിയായി അവതരിപ്പിച്ചു. അതിനാൽ തന്നെ വമ്പൻ ചിത്രങ്ങളുടേയും സൂപ്പർസ്റ്റാറുകളുടെയും കൂടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചു. അതിലൂടെ നിരവധി ആരാധകരേയും താരം സ്വന്തമാക്കി.
മാളവികയെ സിനിമയ്ക്ക് പുറത്ത് വളരെ ഗ്ലാമറസായാണ് കൂടുതലായും കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ മാളവിക മേനോൻ തന്റെ ജന്മദിനം വളരെ ആഘോഷമാക്കിയിരിക്കുകയാണ് . ഈ ചടങ്ങിൽ താരത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചില സിനിമ താരങ്ങളും ഒപ്പം ഓൺലൈൻ മാധ്യമങ്ങളും പങ്കെടുത്തിരുന്നു. മാളവിക ഈ ആഘോഷ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ആരാധകർക്കായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മാളവിക തന്റെ ബെർത്ത്ഡേ ചടങ്ങിൽ ഓറഞ്ച് കളർ ഗൗൺ ധരിച്ച് സ്‌റ്റൈലിഷ് ആയാണ് എത്തിയത്. മാളവികയ്ക്ക് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടത്. ചിലർ നൽകിയ കമന്റുകൾ ജൂനിയർ ഹണി റോസ് എന്ന രീതിയിൽ ആണ് . തന്റെ ജന്മദിന പാർട്ടിക്ക് വേണ്ടി എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് മാളവിക ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ മാളവിക തന്റെ സുഹൃത്തുകൾക്ക് ഒപ്പം ഡാൻസും ചെയ്യുന്നുണ്ട്.