മലയാളം , തമിഴ് ഭാഷാ ചിത്രങ്ങളിൽ കൂടുതലായി സഹനടി വേഷങ്ങളിൽ ശോഭിച്ചിട്ടുള്ള താരമാണ് നടി മാളവിക മേനോൻ . 24 കാരിയായ താരം മലയാളം സിനിമയിൽ ഒരു ശ്രദ്ധേയ സ്ഥാനം നേടിയെടുത്തത് നായിക വേഷങ്ങളിലൂടെ അല്ല പകരം സഹനടി മകൾ വേഷങ്ങൾ ചെയ്തു കൊണ്ടാണ് .
2012 പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച മാളവിക പിന്നീട് അങ്ങോട്ട് അഭിനയരംഗത്ത് സജീവമായി. ആദ്യ ചിത്രത്തിൽ മകൾ വേഷം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന് പിന്നീട് കൂടുതൽ ലഭിച്ചുകൊണ്ടിരുന്നത് മകൾ , സഹോദരി വേഷങ്ങൾ തന്നെയായിരുന്നു.

ഞാൻ മേരിക്കുട്ടി , ജോസഫ് , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബെറ്റാലിയൻ 06, മാമാങ്കം , ആറാട്ട്, സിബിഐ ഫൈവ് ദി ബ്രെയിൻ , കടുവ, പുഴു, പാപ്പൻ തുടങ്ങിയവ മാളവിക വേഷമിട്ട വമ്പൻ ചിത്രങ്ങളാണ്. എന്നാൽ ഇവയിൽ പലതരം വളരെ ചെറിയ റോളുകൾ മാത്രമേ മാളവികയ്ക്ക് ലഭിച്ചിരുന്നുള്ളൂ. ഇക്കാര്യം തന്നെയാണ് പല നടിമാരിൽ നിന്നും മാളവിക എന്ന താരത്തെ വ്യത്യസ്ത ആക്കുന്നത്. തനിക്ക് ലഭിക്കുന്ന വേഷത്തിൻറെ വലുപ്പച്ചെറുപ്പം നോക്കാതെയാണ് മാളവിക അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒട്ടേറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിക്കുന്നതും. കഴിഞ്ഞ വർഷം തന്നെ ആറോളം ചിത്രങ്ങളിലാണ് മാളവിക വേഷമിട്ടത്. നിലവിൽ ഷോർട്ട് ഫിലിമുകളിലും താരം സജീവമാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് മാളവിക. തൻറെ പുത്തൻ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ഒരു മില്യൺ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഉള്ളത്. ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ടുമായി ഒരിക്കൽ കൂടി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മാളവിക. ബ്ലൂ കളർ സാരി സുന്ദരിയായാണ് താരം ഇത്തവണ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. വാലന്റൈൻസ് ഡേ ആശംസകൾ നേർന്ന് കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.