916 എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ ആസിഫ് അലിയുടെ നായികയായി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടിമാളവിക മേനോൻ . അതെ വർഷം തന്നെ പൃഥ്വിരാജിന്റെ സഹോദരിയായി ഹീറോ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഏറെ വർഷക്കാലം ചെറിയ ചെറിയ റോളുകൾ ചെയ്തുകൊണ്ട് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടാതെ താരം അഭിനയരംഗത്ത് കടന്നുപോയി.
2018 മുതൽക്കാണ് മാളവികയെ തേടി സഹനടി കഥാപാത്രങ്ങൾ എത്തുന്നത്. തുടർന്ന് നായികയായി ശോഭിക്കാൻ സാധിക്കാതിരുന്ന താരം സഹോദരി സഹനടി മകൾ വേഷങ്ങളിൽ തൻറെ മികവ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു. മാത്രമല്ല എത്ര ചെറിയ റോളുകളും ഏറ്റെടുത്ത് മനോഹരമാക്കുകയായിരുന്നു മാളവിക. അത്തരത്തിൽ ഒരു തീരുമാനം കൊണ്ട് തന്നെ പല സൂപ്പർസ്റ്റാർ സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ ഈ താരത്തിന് സാധിച്ചു.
2022 ൽ മാളവിക വേഷമിട്ടത് ഏഴോളം ചിത്രങ്ങളിലാണ്. മാളവികയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം തമിഴിൽ വേഷമിട്ട അരുവാ സണ്ട ആണ് . മലയാളത്തിലും നായികയായി ശോഭിക്കുന്നതിനുള്ള അവസരങ്ങൾ വൈകാതെ താരത്തിന് ലഭിക്കട്ടെ എന്നാണ് താരത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമ തിരക്കുകൾ കഴിഞ്ഞാൽ പാരമ്പനിയുടെ സജീവമാകുന്നത് നിരവധി ഉദ്ഘാടന ചടങ്ങുകളിലും പൊതു പരിപാടികളിലും ആണ് .
ഇക്കഴിഞ്ഞ ദിവസം സിഎം മൊബൈൽസ് എന്ന പാലക്കാടുള്ള പുതിയ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ മാളവിക മുഖ്യാതിഥിയായി എത്തിയിരുന്നു. താരത്തോടൊപ്പം നടി അന്ന രാജനും പ്രയാഗ മാർട്ടിനും എത്തിയിരുന്നു. ഇവിടെ എത്തിയ മാളവികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റോസ് നിറത്തിലുള്ള ഒരു സ്റ്റൈലൻ ഗൗൺ ധരിച്ചാണ് മാളവിക ഈ ചടങ്ങിന് എത്തിയത്.