പട്ടം പോലെ എന്ന സിനിമയിൽ ദുൽഖറിന്റെ നായികയായി അഭിനയിച്ചു കൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി മാളവിക മോഹനൻ. വേഷമിട്ട ആദ്യ ചിത്രം വേണ്ടത്ര വിജയകരമായില്ല എങ്കിലും മാളവിക എന്ന താരത്തെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ക്യാമറാമാനായ കെയു മോഹനന്റെ മകളാണ് മാളവിക മോഹനൻ . ആദ്യ സിനിമ പുറത്തിറങ്ങി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയിൽ അഭിനയിച്ചത്.
നിർണായകം എന്ന ആസിഫ് അലി ചിത്രത്തിലാണ് മാളവിക നായികയായി പിന്നീട് അഭിനയിച്ചത്. നായികാ ആയിരുന്നെങ്കിൽ കൂടിയും ഈ ചിത്രത്തിലെ താരത്തിന്റെ നായിക കഥാപാത്രം അത്ര ശ്രദ്ധേയമായിരുന്നില്ല. അതിനുശേഷം കന്നട ചിത്രത്തിൽ നായിക വേഷം ചെയ്ത താരം തൊട്ടടുത്ത വർഷം തന്നെ ബോളിവുഡിലും തൻറെ സാന്നിധ്യം അറിയിച്ചു. മലയാളത്തിലേക്ക് പിന്നീട് തിരിച്ചെത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടി വേഷമിട്ട ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലൂടെയാണ്.
പേട്ട എന്ന സിനിമയിലൂടെ തമിഴ് ചലച്ചിത്രരംഗത്തേക്ക് ചുവട് വച്ച താരം വിജയിയുടെ നായികയായി മാസ്റ്റർ എന്ന സിനിമയിൽ എത്തിയതിന് ശേഷമാണ് വലിയ രീതിയിൽ ആരാധകരെ ലഭിച്ചു തുടങ്ങിയത്. പിന്നീട് ഗ്ലാമറസ് ലുക്കിൽ കൂടുതലായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മാളവികയെ കാണാനും സാധിച്ചു. മോഡലിംഗ് രംഗത്തും സജീവമായ ഈ താരം വൈകാതെ തന്നെ ഒരു ഗ്ലാമറസ് താരമായി വളർന്ന് വരികയും ചെയ്തു. മാളവികയുടെ അവസാനം ഇറങ്ങിയ ചിത്രം ഈ വർഷം ഇറങ്ങിയ ക്രിസ്റ്റി ആയിരുന്നു.
മാളവിക ഈ വേനൽ ചൂടിൽ അതിലും ഹോട്ടായി തന്റെ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് . സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത് ഭാരത് റവയിൽ എടുത്ത മാളവികയുടെ പുതിയ ഫോട്ടോസ് ആണ്. അനിഘ ജൈനാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ആരാധകരിൽ ചിലർ കമന്റ് നൽകിയത് ഈ ലുക്കിനെ കുറിച്ച് വാക്കുകൾ കിട്ടുന്നില്ല എന്നാണ്. മാളവികയുടെ അടുത്ത ചിത്രം വിക്രത്തിന്റെ തങ്കലാനാണ്.