സാരിയിൽ അതീവ സുന്ദരിയായി നടി മാളവിക മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

എൻറെ കണ്ണൻ എന്ന ആൽബത്തിലൂടെ വേഷമിട്ടുകൊണ്ട് ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി മാളവിക മേനോൻ . ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്നത് 916 എന്ന ചിത്രത്തിലൂടെയാണ് എങ്കിലും താരം വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത് നിദ്ര എന്ന സിനിമയിൽ വേഷമിട്ടുകൊണ്ടാണ്. ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലും അദ്ദേഹത്തിൻറെ അനിയത്തി റോളിൽ വേഷമിട്ടുകൊണ്ട് ശ്രദ്ധ പിടിച്ചു മാളവികയ്ക്ക് സാധിച്ചിരുന്നു. ചെറിയ സിനിമകളും ചെറിയ വേഷങ്ങളുമാണ് ഈ തേടിയെത്തിയിരുന്നത്.

എന്നാൽ അഭിനയത്തിലെ ഒരു ഘട്ടം പിന്നിട്ടു കഴിഞ്ഞപ്പോൾ വമ്പൻ സിനിമകളിലെ ശ്രദ്ധേയ റോളുകൾ മാളവികയെ തേടിയെത്താൻ തുടങ്ങി. വളരെ ചെറിയ വേഷങ്ങൾ പോലും സ്വീകരിക്കാൻ തയ്യാറായതോടെ പല ഹിറ്റ് ചിത്രങ്ങളുടെയും വമ്പൻ ചിത്രങ്ങളുടെയും ഭാഗമാകുവാൻ ഈ താരത്തിന് സാധിച്ചു. ജോസഫ് , ഞാൻ മേരിക്കുട്ടി , പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ വലിയ വഴിത്തിരിവാണ് താരത്തിന്റെ കരിയറിൽ കൊണ്ടുവന്നത്. കഴിഞ്ഞവർഷം തന്നെ ആറോളം സിനിമകളിലാണ് മാളവിക അഭിനയിച്ചത്.

2022 പുറത്തിറങ്ങിയ തമിഴ് ചിത്രം ആരുവ സണ്ടയിലാണ് മാളവിക അവസാനമായി വേഷമിട്ടത്. സാമൂഹ്യ മാധ്യമങ്ങളിലെ ഒരു നിറസാന്നിധ്യമായ ഈ താരം നിരവധി ഫോട്ടോഷൂട്ടുകളും ഡാൻസ് വീഡിയോസും ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടി മാളവിക എത്തിയിരുന്നു. ശാരിയിലാണ് താരം ആ ചടങ്ങിൽ പങ്കെടുത്തത്.

ഗ്രീൻ കളർ ബ്ലൗസും മെറൂൺ സാരിയും ധരിച്ച് അതിസുന്ദരിയായാണ് മാളവിക എത്തിയിരിക്കുന്നത്. ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആദർശ് കെഎസ് ആണ് . മാളവികക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത് നീലേഷ് ബിജു, ദീപ്തി രാജു എന്നിവർ ചേർന്നു കൊണ്ടാണ്. സാരിയിൽ കാണാൻ കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നാണ് ഈ ചിത്രങ്ങൾ കണ്ട് ആരാധകരിൽ കൂടുതൽ പേരും കമൻറ് ചെയ്തിട്ടുള്ളത്.