ഇതാരാണ് കാവിലെ ഭഗവതിയോ… കടൽതീരത്ത് സാരിയിൽ അതീവ സുന്ദരിയായി നടി മമിത ബൈജു…

മലയാള ചലച്ചിത്ര ലോകത്തേക്ക് സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ കടന്നുവന്ന താരമാണ് നടി മമിത ബൈജു . മമിത പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത് ഹണി ബീ 2 – സെലിബ്രേഷൻസ് എന്നാൽ സിനിമയിൽ വേഷമിട്ടതിനുശേഷം ആണ് . മമിത ആദ്യമായി ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത് രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഖോ ഖോ എന്ന സിനിമയിലാണ്.

ഡാകിനി, കൃഷ്ണം, വരത്തൻ, സ്കൂൾ ഡയറി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ, രണ്ട് എന്നി ചിത്രങ്ങളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ സോനാ എന്ന കഥാപാത്രമായി തിളങ്ങിയതിനുശേഷം ആണ് നിരവധി ആരാധകരെ സ്വന്തമാക്കുവാൻ മമിതയ്ക്ക് സാധിച്ചത്. ടൈറ്റിൽ കഥാപാത്രത്തെക്കാൾ ഏറെ ശ്രദ്ധ നേടിയ ഒരു വേഷം കൂടിയായിരുന്നു ഈ ചിത്രത്തിലെ മമിതയുടേത്.

ആ ചിത്രത്തിനുശേഷം ഫോർ എന്ന സിനിമയിലും അഭിനയിച്ചു. താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയത് തീയറ്ററുകളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രണയവിലാസം എന്ന ചിത്രമാണ്. നായികയായി തിളങ്ങി കൊണ്ടുള്ള നിരവധി ചിത്രങ്ങൾ ഇനി മമിതയ്ക്ക് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരും ഫോളോവേഴ്സും ഉള്ള ഒരു താരം കൂടിയാണ് മമിത.

താരം ചെയ്ത പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടിക്കൊണ്ടിരിക്കുന്നത്. ചുവപ്പ് സാരി ധരിച്ച് നൃത്ത മുദ്രകൾ കാണിച്ച് കടൽതീരത്ത് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ കണ്ട ആരാധകരിൽ ചിലർ ചോദിക്കുന്നത് അപ്സര കന്യകയാണോ ഇത് എന്നാണ്. ഫോട്ടോസ് പകർത്തിയിട്ടുള്ളത് ഐശ്വര്യ രാജനാണ്. താരം ധരിച്ചിട്ടുള്ളത് ജാനകി ബ്രൈഡൽസിന്റെ കോസ്റ്റ്യൂം ആണ് . മമിതയെ മേക്കപ്പ് ചെയ്തത് ജെഷ്മയാണ്.